അടുത്ത വർഷം ആരംഭത്തോടെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ച് ഒരു ദിവസത്തിനു ശേഷം രാജ്യത്തെ വാക്സിൻ ഗവേഷണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ.ഇത്തരത്തിൽ വാക്സിൻ്റെ സുരക്ഷ വളരെ മികച്ചതാണെന്നു തെളിഞ്ഞു. വാക്സിൻ ശരീരത്തിലുണ്ടാക്കിയ രോഗപ്രതിരോധശേഷിയെപ്പറ്റിയുള്ള പഠനം പരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. വാക്സിൻ്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും എലികളിലും ഹാംസ്റ്ററുകളിലും മുയലുകളിലും പരീക്ഷിച്ചതായി കേന്ദ്രമന്ത്രാലയം അറിയിച്ചു.
വാക്സിൻ്റെ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി. മികച്ച സുരക്ഷയുണ്ടായെന്ന് വ്യക്തമായെങ്കിലും രോഗപ്രതിരോധശേഷിയുണ്ടാക്കാനുള്ള കഴിവ് പഠിച്ചു വരുന്നതേയുള്ളൂ. വാക്സിൻ്റെ രണ്ടാം ഘട്ട പരീക്ഷണം നടക്കുകയാണ്.കാഡില ഹെൽത്ത്കെയർ നിർമിച്ച വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചെന്നും ഫലപ്രാപ്തിയും സുരക്ഷയു തെളിയിക്കപ്പെട്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീലിലടക്കം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ഓക്സ്ഫഡ് വാക്സിൻ്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയിൽ ഐസിഎംആറിൻ്റെ സഹകരണത്തോടെ 14 കേന്ദ്രങ്ങളിൽ നടത്തുന്നത്.
കൂടാതെ യുഎസിലെ നോവോവാക്സ് വികസിപ്പിച്ച 'ഗ്ലൈറോപ്രോട്ടീൻ സബ് യൂണിറ്റ് നാനോപാർട്ടികകിൾ അഡ്ജൂവനേറ്റഡ് വാക്സിൻ്റെ' ഉത്പാദനത്തിനായി എസ്ഐഐയും ഐസിഎംആറും തമ്മിൽ സഹകരണമുണ്ടെന്നും കേന്ദ്രമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വാക്സിൻ എസ്ഐഐ നിർമിച്ച ശേഷം ഒക്ടോബർ പകുതിയോടെയായിരിക്കും പരീക്ഷണം ആരംഭിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. രണ്ട് ആഗോള വാക്സിനുകളുടെ പരീക്ഷണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഐസിഎംആറും ചേർന്ന് നടത്തുന്നത്.
click and follow Indiaherald WhatsApp channel