തുടർന്ന് നിയന്ത്രണം തിരികെ കിട്ടാൻ നിങ്ങളോട് പണം ആവശ്യപ്പെടും. നൽകാത്ത പക്ഷം നിങ്ങളുടെ സുഹൃത്തുകൾക്ക് നിങ്ങൾ ആണ് എന്ന വ്യാജേന മെസ്സേജ് അയച്ചു നിങ്ങൾക്ക് പണം അത്യാവശ്യം ആണ് വരുത്തിത്തീർത്ത് പണം കൈക്കലാക്കും.ആദ്യത്തെ കാര്യം നിങ്ങളുടെ സുഹൃത്താണ് എന്ന് ഉറപ്പുള്ളവരോട് മാത്രം സമ്പർക്കം പുലർത്തുക എന്നതാണ്. അന്യനായ ഒരു വ്യക്തി വാട്സ്ആപ്പ് വഴി സൗഹൃദം സ്ഥാപിക്കാൻ എത്തിയാൽ നോ പറയാൻ മടിക്കരുത്. വാട്സ് ആപ്പ് അക്കൗണ്ടുകളിൽ ലഭ്യമായ ടു-സ്റ്റെപ് വെരിഫിക്കേഷൻ സംവിധാനം പ്രയോജനപ്പെടുത്തുകയാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വാട്സാപ്പ് തുറക്കുമ്പോൾ തന്നെ 6 അക്ക പിൻ നമ്പർ പ്രത്യേകമായി ചോദിക്കും. അതിനാൽ വാട്ട്‌സ്ആപ്പ് സെറ്റിംഗ്സ് തുറക്കുക.
അക്കൗണ്ട് സെറ്റിങ് തുറന്ന്, ടു-സ്റ്റെപ് വെരിഫിക്കേഷൻ ഓൺ ആക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള ആറ് അക്ക പിൻ നൽകി സ്ഥിരീകരിക്കുക.നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു ഇമെയിൽ വിലാസം നൽകുക അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഇമെയിൽ വിലാസം ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ ഒഴിവാക്കാനുള്ള ടാബ് ടാപ്പുചെയ്യുക. (ടു-സ്റ്റെപ് വെരിഫിക്കേഷൻ കാര്യക്ഷമമാക്കാൻ ഒരു ഇമെയിൽ വിലാസം ചേർക്കാൻ വാട്ട്‌സ്ആപ്പ് ഇപ്പോഴും ശുപാർശ ചെയ്യും). നെക്സ്റ്റ് അമർത്തിയ ശേഷം ഇമെയിൽ വിലാസം ഒരിക്കൽ കൂടെ സ്ഥിരീകരിച്ച് സേവ് അമർത്തുക.
click and follow Indiaherald WhatsApp channel