ആക്ടിവിസ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ. സംഭവം ഏറെ പ്രസക്തമായ ഒന്നാണ്.  സോഷ്യല്‍ മീഡിയയില്‍ വീഡിയോ വിവാദമായതിന് പിന്നാലെയാണ് ബാലാവകാശനടപടി എടുക്കാൻ തീരുമാനിച്ചത്.  സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമപ്പിക്കണമെന്നും കമ്മിഷൻ അറിയിച്ചു. രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

 

 

 

  പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവർത്തനങ്ങൾക്ക് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷൻ വ്യക്തമാക്കി.സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ്.

 

 

 

  ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വിവാദമായതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോഡിആര്‍ട്‌സ് ആന്റ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം.

 

 

 

 അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ' രഹ്ന പറഞ്ഞു.സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമപ്പിക്കണമെന്നും കമ്മിഷൻ അറിയിച്ചു. രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.  ഇതിനു മുമ്പ് മതവികാരം വ്രണപ്പെടുന്ന വീഡിയോ പങ്കുവെച്ചെന്ന മറ്റൊരു പരാതിയിലും രഹ്നയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.വീഡിയോയില്‍ കുട്ടികളെ ഉപയോഗിച്ചതില്‍ സമൂഹ മാധ്യമങ്ങള്‍ രഹ്നയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

 

 

  അടുത്തിടെ യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 
 

మరింత సమాచారం తెలుసుకోండి: