ആറന്മുള വള്ളസദ്യ ;  15 സദ്യാലയങ്ങൾ തുറന്നു!   കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും, പളളിയോട സേവാസംഘവുമായി സഹകരിച്ചുളള ആറൻമുള സദ്യ ഉൾപ്പെടെയുളള പഞ്ചപാണ്ഡവ ക്ഷേത്രദർശന പാക്കേജിൻറെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ സർ നിർവഹിച്ചു. കേരളത്തിൻ്റെ സംസ്കാരവും ആതിഥ്യമര്യാദയും കാണണമെങ്കിൽ ഇപ്പോൾ ആറന്മുളയിലേക്ക് വരണം, ഇത്തരമൊരു വള്ളസദ്യ ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഓതറ, ളാക -ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങളാണ് ഇന്ന് വള്ളസദ്യയിൽ പങ്കെടുത്തത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ ആരംഭിച്ചു.





പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ വഴിപാടുകാരൻ വിഭവങ്ങൾ എത്തിച്ചു നൽകുന്നതും ആചാരത്തിൻ്റെ ഭാഗമാണ്. തുടർന്ന് ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിച്ച്‌ പള്ളിയോട കരക്കാർ മടങ്ങുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.ആറന്മുള്ള വള്ളസദ്യ ബുക്ക് ചെയ്യുന്നത് എങ്ങനെ?
വള്ളസദ്യ വഴിപാടിനായി മുൻകൂർ ബുക്ക് ചെയ്യാൻ കഴിയും. പാസ് മുഖേനയാണ് സദ്യ കഴിക്കാൻ പ്രവേശനം നൽകുക. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ അഞ്ച ദിവസം നടത്താനാണ് തീരുമാനം. ഒരു ദിവസം 120 പേർക്കു സദ്യ കഴിക്കാനുള്ള സൗകര്യമാണ് ഇങ്ങനെ ഒരുക്കുന്നത്. www.aranmulaboatrace.com എന്ന വെബ്സൈറ്റിലോ 8281113010 എന്ന നമ്പറിലോ ബുക്കിങ്ങിനായി ബന്ധപ്പെടാം.ആറന്മുള്ള വള്ളസദ്യ വിഭവങ്ങൾ
44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ അതിൽ 20 വിഭവങ്ങൾ വഞ്ചിപാട്ട് പാടി ചോദിക്കുന്നതാണ് പരമ്പരാഗത രീതി.






 20 എണ്ണം പള്ളിയോട കരക്കാർ ഊട്ടുപുരയിൽ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ വിളമ്പി നൽകും. ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്, ചുക്കുവെള്ളം, രസം, ഉറത്തൈര്, മോര്, പ്രഥമൻ (നാല് കൂട്ടം), ഉപ്പേരി (നാല് കൂട്ടം), പഴം, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, ഇഞ്ചിത്തൈര്, എള്ളുണ്ട, വട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി തുടങ്ങി 44 ഓളം വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.പുരോഹിതരില്ലാത്ത വഴിപാട് എന്നതും ആറന്മുള വള്ള സദ്യയുടെ പ്രത്യേകതയാണ്. വഞ്ചിപ്പാട്ട്‌ പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്ര കടവിൽ എത്തും. വഴിപാടുകാർ ആചാര പ്രകാരം സ്വീകരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച്‌ കൊടിമരച്ചുവട്ടിലെത്തി ചടങ്ങുകൾ നടത്തും.





തുടർന്ന് വഞ്ചിപ്പാട്ട്‌ പാടി വള്ളസദ്യ ആരംഭിക്കും.ആഗ്രഹ സഫലീകരണത്തിന് വേണ്ടി അന്നദാനപ്രഭുവായ പാത്ഥസാരഥിയ്‌ക്കുള്ള വഴിപാടായാണ് വള്ളസദ്യ സമർപ്പിക്കുന്നത്. ആചാരങ്ങളുടെ അകമ്പടിയോടെയാണ് ആറന്മുളസദ്യയുടെ വഴിപാട് ആരംഭിക്കുക. അതിനായി പള്ളിയോട കരയിൽ നിന്ന് അനുവാദം വാങ്ങും, ശേഷം സദ്യക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിക്കും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കൽപം.റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും.

Find out more: