കെ റെയിൽ വരും: ഉയർന്ന സ്പീഡ് 350 കി.മീ സർവീസ് തുടങ്ങി; തുമ്മാരുകുടിയുടെ വാക്കുകൾ ഇങ്ങനെ! ചൈനയിലെ വുഹാൻ - ബീജിങ് അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്ന എറിക് സോഹെയിമിൻറെ ചിത്രം പങ്കുവെച്ചാണ് തുമ്മാരുകുടിയുടെ പോസ്റ്റ്. 1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിൻറെ വിശേഷണങ്ങൾക്കൊപ്പമാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്. കെ റെയിൽ ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ വേഗ റെയിലിൻറെ ആവശ്യകതയും മറ്റിടങ്ങളിലെ സർവീസിനെയും പരിചയപ്പെടുത്തി മുരളി തുമ്മാരുകുടി. അതേസമയം സംസ്ഥാനത്ത് കെ റെയിൽ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. കെ റെയിൽ യാഥാർഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക. 3.54 മണിക്കൂറിൽ കാസർകോട് - തിരുവനന്തപുരം യാത്ര സാധ്യമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.





   
ചൈനയിൽ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈസ്പീഡ് റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്. 'ചൈന - ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ - നാലു മണിക്കൂർ - ഉയർന്ന സ്പീഡ് 350 km/h, - നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ - ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ - രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ - നാലു മണിക്കൂർ - പ്ലാൻ കോൾഡ് സ്റ്റോറേജിൽ. ഇവിടെ ആർക്കാണിത്ര തിരക്ക്? പക്ഷെ കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും' തുമ്മാരുകുടി പറയുന്നു.






ചൈനയുടെ അതിവേഗ റെയിലിൻറെ ഉയർന്ന വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. കഴിഞ്ഞ 15 വർഷത്തിനിടെ 40,000 കിലോമീറ്റർ ഹൈസ്പീഡ് റെയിലാണ് ചൈന നിർമിച്ചിരിക്കുന്നത്. അതിവേഗ റെയിലിൽ യാതൊരു കുലുക്കവുമില്ലാത്ത സുഖയാത്രയാണെന്നാണ് എറിക് ട്രെയിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പറയുന്നത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.
 ചൈനയിലെ വുഹാൻ - ബീജിങ് അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്ന എറിക് സോഹെയിമിൻറെ ചിത്രം പങ്കുവെച്ചാണ് തുമ്മാരുകുടിയുടെ പോസ്റ്റ്. 1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിൻറെ വിശേഷണങ്ങൾക്കൊപ്പമാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്.




കെ റെയിൽ യാഥാർഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക. 3.54 മണിക്കൂറിൽ കാസർകോട് - തിരുവനന്തപുരം യാത്ര സാധ്യമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
ചൈനയിൽ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈസ്പീഡ് റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്. 'ചൈന - ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ - നാലു മണിക്കൂർ - ഉയർന്ന സ്പീഡ് 350 km/h, - നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ - ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ - രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ - നാലു മണിക്കൂർ - പ്ലാൻ കോൾഡ് സ്റ്റോറേജിൽ.


Find out more: