പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. സൗദി അറേബ്യയിലേക്ക് പോകുന്നതിനായി പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക് തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടി. അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി സൗദിയിലേക്ക് പോകുന്നത്.
click and follow Indiaherald WhatsApp channel