ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കില്ലെന്ന് ടൂറിസം മന്ത്രി ലോക്‌സഭയെ അറിയിച്ചു.
സ്വദേശ് ദര്‍ശനുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹ്‌ളാദ് സിങ് പറഞ്ഞു. എരുമേലി- പമ്പ- സന്നിധാനം തീര്‍ഥാടക ഇടനാഴി, ശബരിമല തീര്‍ത്ഥാടക സര്‍ക്യൂട്ട് എന്നിവയാണ് അനുവദിച്ച പദ്ധതികള്‍.
പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയ്ക്കും സ്വദേശ് ദര്‍ശനില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel