പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ 'ജമ്മു കശ്മീര്‍' ചര്‍ച്ചാവിഷയമായേക്കില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതൊരു അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ കശ്മീര്‍ വിഷയം അജണ്ടയിലുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ ഇരുനേതാക്കള്‍ക്കും സമയം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്നാണ് ഞാന്‍ വിചാരിക്കുന്നത്- ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്യിങ് ബെയ്ജിങ്ങില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. ഒക്ടോബറില്‍ ഷീ ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇരുനേതാക്കളും തമ്മില്‍ അനൗദ്യോഗിക ഉച്ചകോടി നടക്കുക.
click and follow Indiaherald WhatsApp channel