തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. കാളിപ്പാറ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിനംപ്രതി പാഴായി കണ്ടിരിക്കുന്നത്. വെള്ളത്തിന്റ കുത്തൊഴുക്കില്‍ നെയ്യാറ്റിന്‍കര കാട്ടാക്കട റോഡ് താറുമാറായ ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

 

പെരുമ്പഴുതൂര്‍ ജംഗ്ഷനില്‍ കല്ലുമല വാട്ടര്‍ട്ടാങ്കിലേക്ക് വെളളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. അമിത  മർദ്ദം മൂലമാണ് പൈപ്പ് പൊട്ടിയത് എന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ മനുഷ്യനിര്‍മിതമായ പൊട്ടലുകളാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ അക്ഷേപം. 

കഴിഞ്ഞ ആഴ്ച്ചയുണ്ടായ പൈപ്പ് പൊട്ടല്‍ ഒരാഴ്ചയോളമാണ് നെയ്യാറ്റിന്‍കരക്കാരുടെ കുടിവെളളം മുട്ടിച്ചത്. അതേപറ്റി മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്്  വാട്ടര്‍ അതോറിറ്റി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിവരുന്നതിനിടെയാണ്  ഇപ്പോൾവീണ്ടും പൈപ്പ് പൊട്ടി ഇരിക്കുന്നത്

Find out more:

ama