രാജമൗലി ഞങ്ങളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചില്ല; ബാഹുബലിയുടെ ഓർമ്മകൾ പങ്കിട്ട് ആസിഫ് അലിയും സത്യരാജും!  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ ആയിരുന്നു ബാഹുബലി. പ്രഭാസ്, അനുഷ്ക, തമന്ന, റാണ ദഗ്ഗുപതി, രമ്യ കൃഷ്ണൻ, സത്യരാജ് തുടങ്ങിയവരെ അണിനിരത്തി രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാഹുബലി എല്ലാ വിഭാഗം പ്രേക്ഷകരും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ മുന്നിൽ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം എന്ന് തന്നെയാണ് ബാഹുബലിയെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത്. എക്കാലവും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു നിൽക്കും എന്ന ഉറപ്പിൽ തന്നെയാവണം ബാഹുബലിയെ രാജമൗലി സമ്മാനിച്ചത്. ചിത്രത്തിൽ പ്രഭാസ് ബാഹുബലിയെ മനോഹരമാക്കിയപ്പോൾ സത്യരാജ് കട്ടപ്പയെ അതിഗംഭീരമാക്കി എന്ന് പറയാം. പ്രഭാസും സത്യരാജും തമ്മിലുള്ള കോംബോ അത്രത്തോളം പ്രേക്ഷർക്ക് ഇഷ്ടമുള്ളതായിരുന്നു. ലോകമെമ്പാടുമുള്ള ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ള പ്രേക്ഷകർക്കിടയിൽ ഒരു ഓളം സൃഷ്‌ടിച്ച ചിത്രമായിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.




അവർക്കൊക്കെ ഇത് അറിയാമെങ്കിലും അവർ ആരും ആരോടും ഇത് പറഞ്ഞില്ല എന്നത് എനിക്ക് വലിയൊരു സർപ്രൈസ് ആണ്. ഈ സെൽഫോൺ ഇറയിൽ ഒരാൾ ഒരു സത്യം അറിഞ്ഞാൽ അത് പെട്ടെന്ന് സ്പ്രെഡ് ആകുന്നത് ആണ് പതിവ്. ഏതേലും ഒരു പ്രൊഡക്ഷൻ ബോയ് ഇത് വേറെ ഒരാളോട് പറഞ്ഞാലും മതി സ്പ്രെഡ് ആയി സ്പ്രെഡ് ആയി പോകാൻ. രാജമൗലി സാർ അവിടെ ഉള്ളവരെ ഒക്കെ വിളിച്ചിട്ട് കൂട്ടമായി സത്യമൊന്നും ചെയ്യിപ്പിച്ചിട്ടില്ല ആരോടും ഇതൊന്നും പറയരുത് എന്ന്. എന്നിട്ടും എല്ലാവരും അത് രഹസ്യമായി സൂക്ഷിച്ചു. ആരും ആരോടും ആ രഹസ്യം പറഞ്ഞില്ല" എന്നാണ് സത്യരാജ് പറഞ്ഞത്. ഈ അടുത്തിടെ ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ ആസിഫ് അലിയും സത്യരാജും ചേർന്ന് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഈ അഭിമുഖത്തിനിടയിൽ സത്യരാജ് കട്ടപ്പ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.




"ബാഹുബലിയെക്കുറിച്ചുള്ള ഏറ്റവും വലിയ സർപ്രൈസുകളിൽ ഒന്ന് കട്ടപ്പ എന്തിനാ ബാഹുബലിയെ കുത്തിയത് എന്ന് ഷൂട്ടിംഗ് സെറ്റിൽ എല്ലാവര്ക്കും അറിയാമായിരുന്നു. എന്റെ മേക്കപ്പ് മാനും ലൈറ്റ് ബോയ്സും ഉൾപ്പെടെ അവിടെ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. അഞ്ചു വയസിൽ എന്റെ മോനെ സത്യരാജ് സാറിന്റെ ഫോട്ടോ കാണിച്ചു കൊടുത്താൽ അവൻ പറയും ഇത് കട്ടപ്പ ആണെന്ന്, അവനു ആ പ്രായത്തിൽ കട്ടപ്പയെ അറിയാം. ആദ്യമായി അവൻ തിരിച്ചറിയുന്ന തമിഴ് ആക്ടർ സത്യരാജ് സാർ ആണ്. ഞാൻ തമിഴ് എന്ന് പറഞ്ഞ് വേർതിരിക്കുകയല്ല. മലയാളത്തിൽ അവൻ സ്ഥിരം കാണുന്ന കുറെ നടന്മാരുണ്ടാകും.




അതുപോലെ അല്ല എന്റെ മോന്റെ അഞ്ചു വയസിൽ അവനു സത്യരാജ് സാറിനെ അറിയാം എന്ന് പറയുന്നത്" എന്നാണ് ആസിഫ് അലി പറഞ്ഞത്. ലോകമെമ്പാടുമുള്ള മനുഷ്യരിൽ കട്ടപ്പയുണ്ടാക്കിയ എഫക്ടിനെക്കുറിച്ചാണ് ആസിഫ് അലി സംസാരിച്ചത്. "എനിക്ക് കട്ടപ്പയും ബാഹുബലിയുമൊക്കെ ഇന്നും ഭയങ്കര അതിശയമാണ്. ഞാൻ സത്യരാജ് സാറിനെ കണ്ടപ്പോൾ സാറിനോട് അത് പറഞ്ഞിരുന്നു. എന്റെ മുതുകിൽ ഒരു പാടുണ്ട്. എന്റെ മകൻ എന്നെ ഫോർക്ക് ഉപയോഗിച്ച് കുത്തിയതാണ് അത്. കട്ടപ്പ ബാഹുബലിയെ കുത്തിയതുപോലെ ആണെന്ന് പറഞ്ഞ് എന്നെ അവൻ കുത്തിയതാണ്. ആ സമയത്ത് എന്റെ മോന്റെ പ്രായം അഞ്ചു വയസാണ്.

Find out more: