ഇനി സ്വകാര്യ ഭാഗത്തെ കറുപ്പകറ്റാൻ ക്രീം വേണ്ട. ചർമത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ ഇരുണ്ടതാകുന്നത് പലർക്കും പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നും കൂടിയാണ്. ഈ ഭാഗം വളരെ സെൻസിറ്റീവായതിനാൽ തന്നെ ഇവിടെ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ പ്രയോഗിയ്ക്കുന്നത് പ്രായോഗികവുമല്ല, സുരക്ഷിതവുമല്ല. സൗന്ദര്യത്തെ കുറിച്ചു കൂടുതൽ ചിന്തിയ്ക്കുന്നവർക്ക് സ്വകാര്യ ഭാഗത്തെ നിറവും പ്രധാനമാകും. കാരണം പലരുടേയും സ്വകാര്യ ഭാഗത്തും തുടയിടുക്കുകളിലുമെല്ലാം ഇരുണ്ട നിറം വരുന്നത് സാധാരണയാണ്.വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങളും വേണ്ട. കൂടുതൽ സ്ഥലത്ത് ഇലാസ്റ്റിക്കുകൾ ഉള്ള വിധത്തിലുള്ളവയും ഒഴിവാക്കുക. ഇതു പോലെ വളരെ ഇറുകിക്കിടക്കുന്ന ലെഗിൻസ്, ജീൻസ് പോലുള്ളവയും ഈ ഭാഗത്തേക്കുളള വായുസഞ്ചാരം കുറയ്ക്കുന്നു. വീട്ടിൽ വച്ചെങ്കിലും ഇത്തരം വസ്ത്രങ്ങൾ ഉപേക്ഷിയ്ക്കുക.സ്വകാര്യഭാഗത്തെ കറുപ്പിന് കാരണങ്ങൾ പലതുണ്ട്. ചിലപ്പോൾ നാം ഉപയോഗിയ്ക്കുന്ന അടിവസ്ത്രങ്ങളാണ് പ്രശ്‌നം.


  ഈ ഭാഗതതേയ്ക്ക് രക്തപ്രവാഹം കുറയുന്നതും വായു സഞ്ചാരം കുറയ്ക്കുന്നതുമായ തുണികൾ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിയ്ക്കാതിരിയ്ക്കുക.ഇത് ഒരു പരിധി വരെ പ്രശ്‌നത്തിന് പരിഹാരമാകും. ഇതു പോലെ കൂടുതൽ നേരം ഒരു പാഡ് തന്നെ ഉപയോഗിയ്ക്കുന്നതും ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് ഈർപ്പം അടിഞ്ഞു കൂടി കറുത്ത നിറവും അണുബാധകളുമെല്ലാമുണ്ടാക്കുന്നു. കൃത്യ സമയത്ത് ഇതു മാറുന്നത് ആരോഗ്യത്തിനും ചർമത്തിനും നല്ലതാണ്.ഇതു പോലെ ആർത്തവ സമയത്ത് ഉപയോഗിയ്ക്കുന്ന പാഡുകളും ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതിനായി പരിഹാരം കോട്ടൻ പാഡുകൾ ഉപയോഗിയ്ക്കുകയെന്നതാണ്. ഇതു പോലെ കറ്റാർ വാഴ ഈ ഭാഗത്തെ ഈർപ്പം നില നിർത്താനും കറുപ്പൊഴിവാക്കാനും നല്ലതാണ്. വെളിച്ചെണ്ണയും വരണ്ട ചർമം ഒഴിവാക്കുന്നു.


  ഇത് അണുബാധയ്ക്കും പരിഹാരമാണ്. വരണ്ട ചർമമാണ് പലപ്പോഴും ഈ ഭാഗത്ത് കറുപ്പു വരുന്നതിന് ഒരു കാരണം.പലർക്കും ചെയ്യാവുന്ന ഏറ്റവും സിംപിൾ പരിഹാരമാണ് വെളിച്ചെണ്ണ. പാഡ് ഉരഞ്ഞു പൊട്ടുന്നത് തടയാൻ ആ സമയത്ത് ഈ ഭാഗത്ത് അൽപം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.ഏറെ നല്ലതാണ്, ചർമത്തിന്റെ കറുപ്പു മാറാനും ചർമത്തിലെ വരണ്ട സ്വാഭാവം മാറാനും. ഇതു പോലെ തൈരും തരിയില്ലാത്ത അരിപ്പൊടിയും ചേർത്ത് ഈ ഭാഗത്ത് പുരട്ടാം. അൽപം മഞ്ഞൾപ്പൊടി തൈരിൽ കലക്കി പുരട്ടാം. ഇതെല്ലാം ഗുണം നൽകുന്ന പ്രകൃതിദത്ത വഴികളാണ്.

  ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് തൈരിൽ കലക്കി പതുക്കെ സ്‌ക്രബ് ചെയ്തു പുരട്ടാം. ഇതിൽ ചർമത്തിന് ചേരുന്നത് ഏതെങ്കിലും ഉപയോഗിയ്ക്കാം. ഇതു പോലെ ഈ ഭാഗത്തെ രോമം നീക്കിയാൽ ഈ ഭാഗം വരണ്ടു പോകാൻ സാധ്യതയേറെയാണ്. അതിനു ശേഷം വെളിച്ചെണ്ണ പുരട്ടുന്നത് ഇതിലൂടെ ചർമം കറുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. തൈര് നല്ലൊരു പ്രോബയോട്ടിക്കാണ്. ഇത് അണുബാധകൾക്കു മാത്രമല്ല, ചർമത്തിൽ ഈർപ്പം നില നിർത്താനും നല്ലതാണ്. തൈര് ഈ ഭാഗത്ത് പുരട്ടാം.  

మరింత సమాచారం తెలుసుకోండి: