ഹൈദരാബാദ് കൂട്ടബലാത്സംഗത്തിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട ബിജെപി എംഎൽഎക്കെതിരെ കേസ്! ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഐഡന്റിറ്റി പരസ്യമാക്കിയതിന് ഐപിസി 228 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പബ്ബിൽ പോയി മടങ്ങുകയായിരുന്ന കൗമാരക്കാരിയെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് കൗമാരക്കാർ ചേർന്ന് മെയ് 28നാണ് കൂട്ട ബലാത്സംഗം ചെയ്തത്. ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തിയതിന് ബിജെപി എംഎൽഎക്കെതിരെ കേസ്. ദുബ്ബാക്ക മണ്ഡലം എംഎൽഎ എം രഘുനന്ദൻ റാവുവിനെതിരെയാണ് കേസെടുത്തത്.
പ്രതികളിൽ മൂന്നു പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഹോട്ടലിൽ നിന്നും പുറത്തേക്കിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് എംഎൽഎ പുറത്തുവിട്ടത്. എഐഎംഐഎം എംഎൽഎയുടെ മകൻ കേസിൽ ഉൾപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. ഇത് തെളിയിക്കുന്നതിനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കയറ്റിയായിരുന്നു പീഡനം നടത്തിയതായാണ് പരാതി. കേസിൽ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾ എല്ലാവരും രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തിൽപെട്ടവരാണെന്നാണ് മാധ്യമറിപ്പോർട്ടുകൾ. സുഹൃത്തുമായി പബ്ബിൽ എത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇതിനിടെ സുഹൃത്ത് മടങ്ങുകയും ഈ സമയത്ത് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയുമായിരുന്നു കാറിൽ കയറ്റിയത്.
തുടർന്ന് ജൂബിലി ഹിൽസിലുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ട പിതാവ് ഇതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഭവത്തേക്കുറിച്ച് പറയുന്നത്. പബ്ബിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്നെ ചില ആൺകുട്ടികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവിനോട് പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ ജൂൺ ഒന്ന് ബുധനാഴ്ച ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാധമികമായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 354ാം വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പിന്നീട്, പോലീസ് കൂട്ടബലാത്സംഗത്തിനെതിരായ 376ാം വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
17കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാറിൽ നിന്നും നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനായി പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ ഒരു ഫാം ഹൗസിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. കാർ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു എംഎൽഎയുടെ നിയമ ലംഘനം. സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ലെന്ന ന്യായീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ച ടിഷ്യൂ, പെൺകുട്ടിയുടെ കമ്മലുകളിലൊന്ന് തുടങ്ങിയ തെളിവുകളാണ് കാറിൽ നിന്നും ലഭിച്ചത്. ലൈംഗിക പീഡനം നടന്നുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Find out more: