എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധിക്കും: വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി! ജനങ്ങൾ ഇതിനായി തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ട് പോകാനെ നിർവാഹമുള്ളൂവെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ല. പ്രസരണ വിതരണ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷവും കേരളത്തിന് ഗണ്യമായ അളവിൽ കുറയക്കാൻ സാധിച്ചത് മികവിനുദാഹരണ്. കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും ഊർജ്ജ മേഖലയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തിൻറെ ഭീഷണി ലഘൂകരിക്കാൻ മികച്ച ഇടപെടൽ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻറെ സാമ്പത്തിക വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ളതും തടസ്സരഹിതവുമായ വൈദ്യുതി വിതരണത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഹരിത ഊർജ്ജ ഉത്പാദനം ലക്ഷ്യം വച്ച് 2024-ൽ തിരുവനന്തപുരത്തും, കൊച്ചിയിലും പ്രതിദിനം 60 ടൺ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ഹൈഡ്രജൻഹബ് സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഡിയുഎം 2023-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുക ലക്ഷ്യമാക്കിയുള്ള ഹരിത ഊർജ്ജ ഉത്പാദനത്തിൻറെ കാര്യത്തിൽ കേരളം മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. 925 മെഗാവാട്ട് സൌരോർജ്ജ വൈദ്യുതി കേരളം ഉത്പാദിപ്പിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പുനരുപയോഗ സ്രോതസ്സിൽ നിന്നും 3000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.
2040ഓടുകൂടി കേരളത്തിൽ നൂറു ശതമാനം ഹരിത വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി കേരളം മാറണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊച്ചിയിൽ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ഏഴാമത് വാർഷിക സമ്മേളനം (ഡിയുഎം 2023) ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരവ് ചെലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ ഇലക്ട്രിസിറ്റി ബോർഡിനെ കൊണ്ടു പോകണം. അല്ലെങ്കിൽ കടമെടുപ്പിനെ പോലും പ്രതികൂലമായി ബാധിക്കും. ചെലവ് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പുതിയ വൈദ്യുതി നിരക്ക് നവംബർ ഒന്നു മുതലാണ് പ്രാബല്യത്തിലാക്കിയത്. നിരക്ക് വർധനയിലൂടെ ഒരു വർഷത്തിനിടയിൽ 1044 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് നിലവിൽ കൂട്ടിയിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. കൊച്ചിയിലും പ്രതിദിനം 60 ടൺ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ഹൈഡ്രജൻഹബ് സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഡിയുഎം 2023-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുക ലക്ഷ്യമാക്കിയുള്ള ഹരിത ഊർജ്ജ ഉത്പാദനത്തിൻറെ കാര്യത്തിൽ കേരളം മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. 925 മെഗാവാട്ട് സൌരോർജ്ജ വൈദ്യുതി കേരളം ഉത്പാദിപ്പിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പുനരുപയോഗ സ്രോതസ്സിൽ നിന്നും 3000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.
Find out more: