എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച വിദ്യാഭ്യാസം സർക്കാർ സ്കൂളുകളിൽ ലഭ്യമാക്കും. ഇതിന് 5 ലക്ഷം കോടി രൂപ ചെലവ് വരും. ഇതിൽ രണ്ടര ലക്ഷം കോടി രൂപ സംസ്ഥാന സർക്കാരുകൾ നൽകും.
എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലനിക്കുകൾ സ്ഥാപിക്കും. ജില്ലാ ആശുപത്രികൾ മൾടി സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റും.
മോദി സർക്കാരിന്റെ കാലയളവിൽ ചൈന ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കും. ഇതിന് നയതന്ത്രപരമായും സൈനികമായും ഇടപെടലുകൾ നടത്തും.
അഗ്നിവീർ പദ്ധതി നിർത്തലാക്കും.
കർഷകർക്ക് താങ്ങുവില ഉറപ്പാക്കും. മോദി സർക്കാരിന്റെ കാലത്ത് ചൈന ഇന്ത്യയിലേക്ക് അധിനിവേശം നടത്തി പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. രാജ്യത്ത് എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. പാവങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യവൈദ്യുതിയായിരിക്കും. ഇതിന് ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവ് വരും. അത് സംഘടിപ്പിക്കാൻ സാധിക്കും.
ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ലഭ്യമാക്കും. 2 കോടി പുതിയ തൊഴിലുകൾ ഇന്ത്യാ മുന്നണി സർക്കാർ സൃഷ്ടിക്കും.
രാജ്യത്തെ അഴിമതി ഇല്ലാതാക്കും. ബിജെപിയുടെ വാഷിങ് മെഷീൻ സംവിധാനമാണ് ഏറ്റവും വലിയ അഴിമതി സംവിധാനം.
ജിഎസ്ടി ലളിതമാക്കും.താൻ നൽകുന്ന ഈ വാഗ്ദാനങ്ങൾ ഇന്ത്യാ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെങ്കിലും ഒരു പാർട്ടിക്കും അവയോട് എതിർപ്പുണ്ടാകില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിന്റെ ഗ്യാരണ്ടിയാണോ മോദിയുടെ ഗ്യാരണ്ടിയാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പ്രസ്താവിച്ചു.
click and follow Indiaherald WhatsApp channel