ലോക്ക് ഡൗൺ കാലമാണ്. എല്ലാവരും വീട്ടിലിരിക്കണമെന്നാണ് സർക്കാരും ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഈ നിർദേശങ്ങളൊന്നും തന്നെ ചിലർ കൃത്യമായി അനുസരിക്കുന്നില്ലായെന്നതാന് സത്യം.  ആളുകൾ അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നാണ് നിർദ്ദേശങ്ങൾ.

 

  എന്നാൽ ഒഴിഞ്ഞു കിടക്കുന്ന നഗരങ്ങളും പാതകളും കാണുമ്പോൾ ആർക്കാണ് ഒന്ന് സെൽഫി എടുക്കാൻ തോന്നാത്തത്? ഇങ്ങനെ സെൽഫി എടുക്കാൻ പോയി പണി കിട്ടിയ ഒരു വീഡിയോ ആണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.

 

  സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ പറ്റും എന്ന അവസ്ഥയിൽ ആണ് ചിലർ എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. ലോക്ഡൌൺ സമയത്ത് ഒഴിഞ്ഞ നിരത്തിൽ വെച്ച് സെൽഫി എടുക്കുന്ന പെൺകുട്ടികളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

 

  ഒപ്പം എന്നാൽ അവിടേക്കെത്തിയ പൊലീസ് പെൺകുട്ടികളെ തല്ലി ഓടിക്കുന്നതും കാണാം. @Mumbaikhabar9 എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. രണ്ടുപേരിൽ ഒരാൾ മാസ്ക് ധരിച്ചിട്ടുണ്ട്.

 

  എന്നാൽ പൊലീസ് അടുത്തെത്തുമ്പോൾ അടുത്ത് തന്നെയാണ് വീട് എന്ന് ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് അടി കൊടുത്ത ശേഷമേ പൊലീസ് പെൺകുട്ടികളെ വിട്ടത്.

 

   ഒപ്പം രണ്ട് പെൺകുട്ടികളാണ് നിരത്തിലുള്ളത്. ഒരാൾ ഫോണിൽ സെൽഫി പകർത്തുകയും മറ്റെ ആൾ തൊട്ടടുത്തിരിക്കുന്നതും കാണാം. മുംബൈയിലാണ് സംഭവം നടക്കുന്നത്. 

మరింత సమాచారం తెలుసుకోండి: