താമര ബിഹാറിൽ തളർന്നു; അറിയേണ്ട 4 കാരണങ്ങൾ ഇങ്ങനെ! ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്, ആർജെഡി പിന്തുണ സ്വീകരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നീക്കം സമീപകാലത്ത് ബിജെപിയ്ക്ക് ഉത്തരേന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. എന്നൽ എന്തിനാണ് നിതീഷ് കുമാർ ബിജെപിയെ ഉപേക്ഷിച്ച് പ്രതിപക്ഷത്തിനൊപ്പം കൂടിയത് എന്ന ചോദ്യം പ്രസക്തമാണ്. ലോക്സാഭാംഗങ്ങളുടെ എണ്ണം കൊണ്ട് ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായ ബിഹാറിൽ ബിജെപി സഖ്യത്തിന് അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യം വാർത്തയായതിനു പിന്നാലെ ഇദ്ദേഹം ബിജെപി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തിപ്പെട്ടു. ഇതു ശരിവെച്ചു കൊണ്ടാണ് ചൊവ്വാഴ്ച ഗവ‍ർണറെ കണ്ട് ബിഹാർ മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിച്ചതും മണിക്കൂറുകൾക്കു ശേഷം കോൺഗ്രസ്, ആർജെഡി പിന്തുണയോടെ വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതും.





  ബിജെപിയുമായി ജെഡിയു തെറ്റിപ്പിരിയാൻ ഒന്നിലധികം കാരണങ്ങളുണ്ട്. ബിഹാർ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ റാബ്റി ദേവിയുടെ വീട്ടിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഇഫ്താർ പാർട്ടിയിൽ ഈ വർഷം നിതീഷ് കുമാറും എത്തിയിരുന്നു.ലോക്സഭാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് കേന്ദ്രസർക്കാരിൽ മന്ത്രിസ്ഥാനങ്ങൾ ലഭിച്ചില്ല എന്ന അസംതൃപ്തി ജെഡിയുവിന് മുന്നേ ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാനത്തു നിന്ന് ബിജെപിയ്ക്കും ജെഡിയുവിനും 16 വീതം എംപിമാർ ലോക്സഭയിലുണ്ട്. അതുകൊണ്ടു തന്നെ ബിഹാറിൽ നിന്ന് ബിജെപിയ്ക്ക് എത്ര കേന്ദ്രമന്ത്രിമാരുണ്ടോ അത്ര തന്നെ കേന്ദ്രമന്ത്രിമാർ ജെഡിയുവിൽ നിന്നും ഉണ്ടാകണമെന്നായിരുന്നു നിതീഷ് കുമാറിൻ്റെ താത്പര്യം. എന്നാൽ ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി ഇതിന് ഒരുക്കമായിരുന്നില്ല. 2019ൽ ജെഡിയുവിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്.






  കൂടാതെ ആർസിപി സിങിൻ്റെ സഹായത്തോടെ ജെഡിയുവിനെ പിളർത്താൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.സ്പീക്കർ സ്ഥാനത്തിൻ്റെ പേരിലും ഇരുപാർട്ടികളും തമ്മിൽ ഭിന്നിതയുണ്ടായിരുന്നു. നിയമസഭാ സ്പീക്കറായ ബിജെപി അംഗം വിജയ് കുമാർ സിൻഹയോട് ജെഡിയുവിന്താത്പര്യമുണ്ടായിരുനനില്ല. നിതീഷ് കുമാറും സിൻഹയും തമ്മിൽ പല വട്ടം സഭയ്ക്കുള്ളിലും പുറത്തും വെച്ച് കൊമ്പുകോർക്കുന്ന നിലയും ഉണ്ടായി. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ബിജെപി ശ്രമിച്ചില്ലെന്നാണ് ജെഡിയു ആരോപിക്കുന്നത്. അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിഹാറിലടക്കം രൂപപ്പെട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുന്ന നിലപാടായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജൈസ്വാൾ സ്വീകരിച്ചത്. 





  ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോയപ്പോഴും എതിർപ്പുമായി ജെഡിയു രംഗത്തെത്തിയിരുന്നു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയം പ്രായോഗികമല്ലെന്ന് നിലപാടെടുത്ത ജെഡിയു പരസ്യമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു. അഗ്നിപഥ് വിഷയത്തിലും മുഖ്യമന്ത്രി നിതീഷ് കുമാർ നിശബ്ദത പാലിച്ചപ്പോഴും ജെഡിയു നിലപാട് ബിജെപിയ്ക്ക് എതിരായിരുന്നു.

Find out more: