പെരുമാതുറ: അഴൂർ പഞ്ചായത്തിലെ മാടൻവിള തിട്ടയിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. അതിനായി രണ്ടാംഘട്ട സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുസ്ലീം ലീഗ് അഴൂർ പഞ്ചായത്ത് പ്രവർത്തകസമിതി യോഗം. കഴിഞ്ഞ പതിനഞ്ചു വർഷമായി അറ്റകുറ്റ പണി നടത്താതിരിക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്. 

 

ഈ ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ അഴൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്ന് റോഡ് ടാർ ചെയ്യാമെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പുനൽകിയിരുന്നു. എന്നാൽ അത് പാലിച്ചില്ല. തുടർന്നാണ് അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവസ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് മുസ്ലീം ലീഗ് രംഗത്തിറങ്ങുന്നത്. 

 

മുസ്ലീം ലീഗ് പ്രസിഡന്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടവിളാകം കബിർ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഷഹീർ ജി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എംഎസ് കമാലുദീൻ, ഷഹീർ ഖരീം, അജ്മൽ ഭായി, സോജ് സാലി, നവാസ് മാടൻവിള, അൻസർ പെരുമാതുറ, ഫസിൽ ങക്, എന്നിവർ സംസാരിച്ചു

Find out more: