ബംഗ്ലാദേശിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ട്വന്റി 20 മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതിനെയും ധവാനെയും നഷ്ടമായി. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ മഹ്മദുള്ളാഹ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആറു ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. കെഎല്‍ രാഹുലും(12 പന്തില്‍ 18 റണ്‍സ്), ശ്രേയസ് അയ്യറും(നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവരാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു. ആറു പന്തില്‍ രണ്ട് റണ്‍െസെടുത്ത ശര്‍മ്മയുടെ വിക്കറ്റ് ഷാഫിയുള്‍ ഇസ്ലാം തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ആറാം ഓവറില്‍ ഷാഫിയുള്‍ ഇസ്ലാം തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെയും മടക്കി അയച്ചു.
click and follow Indiaherald WhatsApp channel