ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.കെ എസ് ആര്‍ ടി സിയിലെ എ ഐ ടി യു സിയുടെ കീഴിലുള്ള തൊഴിലാളീ സംഘടനയായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ് ഇത്തരത്തിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇതുവരെ പകുതി ശമ്പളം മാത്രമേ നല്‍കിയിട്ടുള്ളൂ. എംപാനല്‍ ജീവനക്കാര്‍ക്ക് ഇതുവരെ പകുതി പോലും ശമ്പളം നല്‍കിയിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. നിലവില്‍ പണിമുടക്കുന്നില്ലെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരം ലഭിച്ചില്ലാ എങ്കില്‍ സമരം ശക്തമാകുമെന്നും അവർ അറിയിച്ചു.
click and follow Indiaherald WhatsApp channel