ഒന്നുകിൽ ജോലി ചെയ്ത് സമ്പാദിച്ച് ഇഷ്ട ബൈക്ക് വാങ്ങാം. അല്ലെങ്കിൽ നേരെ പൂണെയിലേക്ക് വച്ച് പിടിച്ചോ. വാഡ്ഗാവ് മാവൽ ഏരിയയിൽ ചെന്ന് ശിവരാജ് ഹോട്ടലിൽ കയറി ബുള്ളറ്റ് താലി ഓർഡർ ചെയ്ത് ഒരു മണിക്കൂർ കൊണ്ട് മുഴുവൻ കഴിച്ചാൽ റോയൽ എൻഫീൽഡ് ബൈക്കുമായി വീട്ടിലേക്ക് പോകാം. ഒരു റോയൽ എൻഫീൽഡ് ബൈക്ക് വാങ്ങണം എന്നാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ രണ്ട് വഴിയുണ്ട്. അഞ്ച് റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ തന്റെ ഹോട്ടലിന് മുൻപിൽ പ്രദർശിപ്പിച്ചാണ് അതുൽ വൈക്കർ മാർക്കറ്റിംഗ് തുടങ്ങിയത്. ഹോട്ടലിന് മുൻപിൽ എന്തിനാ ബുള്ളറ്റ് എന്ന് അത്ഭുതപെട്ട് കടന്ന് വരുന്നവരുടെ മുൻപിൽ ബുള്ളറ്റ് താലി ഓഫറിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കും.മനസ്സിലായില്ലേ? കൊറോണ വൈറസിന്റെ വരവോടെ താളം തെറ്റിയ ഒരു മേഖലയാണ് ഹോട്ടൽ ബിസിനസ്സ്.



  എങ്കിലും പ്രതിസന്ധി തരണം ചെയ്യാൻ ശിവരാജ് ഹോട്ടലിന്റെ ഉടമ അതുൽ വൈക്കർ കണ്ടെത്തിയ ഒരു ഐഡിയയാണ് ബുള്ളറ്റ് താലി.   4 കിലോയോളം മട്ടൻ, മീൻ, ചിക്കൻ വിഭവങ്ങളാണ് ഒരു വൻ പ്ലെയ്റ്റിലെത്തുക. 55 ജോലിക്കാരുടെ അധ്വാന ഫലമായുണ്ടാവുന്ന ബുള്ളറ്റ് താലിയിൽ ഫ്രൈഡ് സുർമയി, പോംഫ്രെറ്റ് ഫ്രൈഡ് ഫിഷ്, ചിക്കൻ തന്തൂരി, ഡ്രൈ മട്ടൺ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി തുടങ്ങിയ വിഭവങ്ങളുണ്ട്.നോൺ-വെജ് വിഭവങ്ങളുടെ ഒരു സംസ്ഥാന സമ്മേളനം ആണ് ബുള്ളറ്റ് താലി. 12 തരം നോൺ വെജ് വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 



   ദിവസവും 65 ഓളം താലി പ്ലെയ്റ്റുകൾ വിറ്റുപോകുന്നുണ്ട് എന്നാണ് അതുൽ വൈക്കർ വ്യക്തമാക്കുന്നത്. ബുള്ളറ്റ് താലി കൂടാതെ സ്‌പെഷ്യൽ രാവൺ താലി, മാൽവാനി ഫിഷ് താലി, പഹൽവാൻ മട്ടൻ താലി, ബകാസൂർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി എന്നിങ്ങനെ അഞ്ച് തരം ഭീമൻ താലികൾ ശിവരാജ് ഹോട്ടലിൽ ലഭ്യമാണ്. ഓരോ താലിക്കും 2500 രൂപയാണ് വില.ഒരു മണിക്കൂറിനുള്ളിൽ ബുള്ളറ്റ് താലിയിലെ വിഭവങ്ങൾ മുഴുവൻ ശാപ്പിടുക എന്നതാണ് മത്സരം.




 അങ്ങനെ ചെയ്താൽ ഒന്നര ലക്ഷത്തോളം വിലവരുന്ന റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്ക് സൗജന്യമായി ലഭിക്കും. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ താമസക്കാരനായ സോംനാഥ് പവാറിന് ഒരു മണിക്കൂറിനുള്ളിൽ ബുള്ളറ്റ് താലി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് അതുൽ വൈക്കർ വ്യക്തമാക്കുന്നു. സോംനാഥ് പവാറിന് ഒരു റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനമായി ലഭിച്ചു. 

మరింత సమాచారం తెలుసుకోండి: