അങ്ങനെ, അതും സംഭവിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. കൈ ഞരമ്പ് മുറിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.പുലർച്ചയോടെയാണ് സംഭവം. മാത്രമല്ല കൈയിലെ മുറിവ് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

 

 

 

 

    ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ഉടൻ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

 

 

   കൈയിൽ പല്ല് കൊണ്ട് കടിച്ചാണ് മുറിവേൽപ്പിച്ചതെന്നും പിന്നീട് സെല്ലിലെ ടൈലിൽ ഉരച്ച് മുറിവ് വലുതാക്കിയെന്നും ജോളി ജയിൽ അധികൃതരോട് പറഞ്ഞു.

 

 

    എന്നാൽ ജോളിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയിൽ സൂപ്രണ്ടും വ്യക്തമാക്കി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു.

 

 

 

 

    അന്ന് ഈ മാനസികാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു. എന്നാൽ ജോളി ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും, മാത്രമല്ല ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് കണ്ടെത്തിയിട്ടില്ലെന്നും  പൊലീസ് പറഞ്ഞു.

 

 

 

     അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം.  ഞരമ്പ് മുറിക്കാൻ ജോളിക്ക് ബ്ലയിഡ് പോലുള്ള ആയുധം ലഭിച്ചത് എങ്ങനിനെയാണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ചുള്ള അന്വേഷണവും പോലീസ് നടത്തുണ്ട്.17 വർഷങ്ങൾക്കിടെ ബന്ധുക്കളായ ആറ് പേരുടെ കൊലപാതകമാണ് കൂടത്തായി കൊലപാതകപരമ്പര എന്ന പേരിൽ അറിയപ്പെടുന്നത്.

 

 

 

 

   കേസിൽ 2002 ഓഗസ്റ്റ് 22നായിരുന്നു ആദ്യത്തെ കൊല നടക്കുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവിന്‍റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. പിന്നീട് ആറ് വർഷത്തിനുശേഷം സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകവും നടന്നു.

 

 

 

 

 

    അന്നമ്മയുടെ ഭർത്താവ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, മാത്യു മഞ്ചാടി, രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ, ഷാജുവിന്‍റെ ആദ്യ ഭാര്യ എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്.

మరింత సమాచారం తెలుసుకోండి: