ജെഎന്‍യുവിൽ ഹോസ്റ്റല്‍ ഫീസ് വര്‍ധന, ഡ്രസ് കോഡിലും ഭക്ഷണമെനുവിലും മാറ്റം എന്നിവക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. വൈസ് ചാന്‍സലറെ കാണണമെന്നാവശ്യപ്പെട്ട വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു.ഇതിനെ തുടർന്നാണ് ഏറ്റു മുട്ടലുണ്ടായത്.ബാരിക്കേഡുകള്‍ വിദ്യാർത്ഥികൾ തകര്‍ത്തു. പോലീസ് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കി.ബിരുദദാന ചടങ്ങ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ 15 ദിവസമായി ഫീസ് വർധനക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. 40 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അവർക്ക് എങ്ങനെ ഇവിടെ തുടരാനാകുമെന്നു വിദ്യാർഥികൾ ചോദിക്കുന്നു.
click and follow Indiaherald WhatsApp channel