4 വർഷത്തിനിടയിൽ ട്രംപ് പറഞ്ഞത് 30,573 നുണകൾ: തെരഞ്ഞെടുപ്പിന് തലേന്ന് 503 നുണ! അമേരിക്കയിലെ മുൻ പ്രസിഡന്റ് ട്രംപിന്റെ ചെയ്തികൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 2017ൽ അദ്ദേഹം അമേരിക്കയുടെ തലപ്പത്ത് എത്തിയത് മുതൽ അവസാനം വരെ അദ്ദേഹം നടത്തിയ വ്യാജ പ്രചരണങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.വിവിധ ഫാക്ട് ചെക്ക് സംഘങ്ങൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ നുണകളെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ട്രംപ് പലപ്പോഴും വസ്തുതകളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രസ്താവനകൾ ഇറക്കിയിരുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പലതും വിശ്വാസ യോഗ്യമല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വാഷിങ്ടൺ പോസ്റ്റ് ആണ് ഇത്തരത്തിൽ ട്രംപിന്റെ നുണകഥകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


പ്രസിഡന്റായിരിക്കെ ട്രംപ് 30,573 വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും അതിൽ പകുതിയും അവസാന വർഷമാണെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020 നവംബർ രണ്ടിന് അദ്ദേഹം നടത്തിയിരിക്കുന്നത് 503 വ്യാജ പ്രചരണങ്ങളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തന്റെ അധികാര കസേരയെ സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തിൽ നുണകൾ അദ്ദേഹം പടച്ചുവിട്ടത്.ട്രംപ് അധികാരത്തിലേറി ആദ്യ നൂറ് ദിവസത്തിൽ തന്നെ ഫാക്ട്ചെക്ക് സംഘങ്ങൾ 492 ക്ലെയിമുകളാണ് റെക്കോഡ് ചെയ്തിരിക്കുന്നത്.പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ആദ്യ വർഷം ഒരു ദിവസം ശരാശരി ആറ് ക്ലെയിമുകൾ വീതം വരുന്നുണ്ട്. രണ്ടാം വർഷത്തിൽ ഇത് 16 ക്ലെയിമുകളും മൂന്നാം വർഷം ഇത് 22 ആയും ഉയർന്നിട്ടുണ്ട്. ഏറ്റവുമധികം ക്ലെയിമുകൾ വന്നിരിക്കുന്നത് അവസാന വർഷം 39 ക്ലെയിമുകളാണ് പ്രതിദിനം ഉണ്ടായിരിക്കുന്നത്.


ആദ്യ 27 മാസങ്ങൾ കൊണ്ട് 10,000 അവകാശ വാദങ്ങൾ ഉന്നയിച്ച ട്രംപ്, അവസാന 14 മാസങ്ങൾകൊണ്ട് 20,000 ക്ലെയിമുകളാണ് വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വന്നിരിക്കുന്നത് അവസാന അഞ്ചു മാസങ്ങളിലാണ്. അന്ന് 30,000 ത്തോളം ക്ലെയിമുകളാണ്രേ ഖപ്പെടുത്തിയിരിക്കുന്നത്. എല്ലാക്കാര്യത്തിലും ട്രംപ് തന്റേതായ രീതിയിൽ വ്യാജ പ്രചരണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇവയിൽ ഭൂരിഭാഗവും തന്നെ വിവിധ ഫാക്ട്ചെക്ക് ഏജൻസികൾ പുറത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 



ആ രീതിയിൽ ട്രംപിന്റെ നുണകൾ വിശ്വ പ്രസിദ്ധമാണ് താനും.മറ്റുള്ളവ സമൂഹമാധ്യമമായ ട്വിറ്റർ മുഖാന്തരവുമാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന് ഈ ട്വിറ്റർ അക്കൗണ്ട് ഇല്ല. ക്യാപ്പിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്.മുൻ അമേരിക്കൻ പ്രസിഡന്റ് തന്റെ വ്യാജ പ്രചരണങ്ങളും അവകാശവാദങ്ങളും പ്രധാനമായും ഉന്നയിച്ചിരുന്നത് പ്രചരണ റാലികളിലൂടെയാണ്. 

మరింత సమాచారం తెలుసుకోండి: