ഈഴവ-തീയ സമുദായത്തിൽ വെള്ളാപ്പള്ളി നടേശന്റെ നിലപാട് എതിരാകുന്നു! ആർഎസ്എസ് അധികാരികളുടെ മുൻപിൽ കൂപ്പുകൈകളോടെ നിൽക്കവേ, "അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻറെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്" എന്നും "ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണം" എന്നുമുള്ള ശ്രീ. വെള്ളാപ്പള്ളി നടേശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, ശ്രീനാരായണ ധർമത്തിന് തികച്ചും എതിരാകായൽ, ഈ ഫെയ്സ്ബുക്ക് പോസ്റ്റിനെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നു. ബാബരിമസ്ജിദ്-രാമജന്മഭൂമി കേസിൽ 2019 നവംബർ 19ന് ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പോലും മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തെ നിയമവിരുദ്ധവും ഹിംസാപരവുമായി തകർത്താണ് രാമക്ഷേത്രം നിർമിക്കുന്നതെന്ന് പറയുന്നതായി വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി.





ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകർത്തിട്ടു് അവിടെ ഒരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ കണ്ണിൽ ശരിയാണെങ്കിലും ഗുരുവീക്ഷണത്തിൽ തെറ്റാണെന്നും അധർമ്മമാണെന്നും വാർത്താക്കുറിപ്പ് പറയുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പ്രകീർത്തിച്ച് എസ്എൻഡിപി യോഗം ജനറ‍ൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്. വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുദർശനത്തിന് എതിരാണെന്ന് ട്രസ്റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.'ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ' എന്ന് സ്പഷ്ടമായ ഭാഷയിൽ പറഞ്ഞ ശ്രീനാരായണഗുരുവിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം എല്ലാ മതവിഭാഗങ്ങളോടുമുള്ള സമീപനം, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ആദരവിന്റെയും സൗഹാർദത്തിന്റെയും അടിസ്ഥാനത്തിലുള്ള പാരസ്പര്യമാണെന്ന് വാർത്താക്കുറിപ്പ് പറയുന്നു.





അതുകൊണ്ടുതന്നെ ഒരു മതവിഭാഗത്തിന്റെയും വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും എതിർക്കാൻ ഗുരുവിന്റെ അനുയായികൾക്കു സാധിക്കില്ല. സംഘപരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമത്തിനെതിരെ ഈഴവ-തിയ്യ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്നും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി."ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്ക് സന്ന്യസിപ്പാൻ പാടില്ലെന്നല്ലേ പറയുന്നത്. ഹിന്ദുക്കൾ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ?” എന്ന ഗുരുവാക്യം വെള്ളാപ്പള്ളിയെപ്പോലുള്ളവർ മറന്നതായി ട്രസ്റ്റ് ചൂണ്ടിക്കാട്ടി.അപരത്വത്തിനും മതദ്വേഷത്തിനുമെതിരെ എന്നും പോരാടിയ ശ്രീനാരായണഗുരു നമ്മളെ പഠിപ്പിച്ചത് "അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരേണം" എന്നാണ്.





ബാബരിമസ്ജിദ്-രാമജന്മഭൂമി കേസിൽ 2019 നവംബർ 19ന് ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പോലും, ഏകകണ്ഠമായി അംഗീകരിക്കുന്നത് മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തെ നിയമവിരുദ്ധവും ഹിംസാപരവുമായി തകർത്താണു രാമ ക്ഷേത്രം നിർമിക്കുന്നത് എന്നാണ്. സുപ്രീം കോടതിയുടെ ഏകകണ്ഠമായ ഈ വിധിയുടെ 798-ാം ഖണ്ഡിക അസന്ദിഗ്ധമായി പറയുന്നു: "..മസ്ജിദിന്റെ മുഴുവൻ ഘടനയും തകർത്തു താഴെയിറക്കിയത് ഒരു പൊതു ആരാധനാലയത്തെ നശിപ്പിക്കുന്ന, ആസൂത്രിതമായ പ്രവൃത്തിയിലൂടെയാണ്. 450 വർഷങ്ങൾക്കു മുൻപു നിർമ്മിച്ച ഒരു പള്ളി, മുസ്ലീങ്ങൾക്ക് തെറ്റായി നിഷേധിക്കപ്പെട്ടു." വിധിന്യായത്തിന്റെ 800-ാം ഖണ്ഡിക പറയുന്നു:





 "1949 ഡിസംബർ 22/23 ന് പള്ളി അപവിത്രമാക്കപ്പെട്ടതോടെ മുസ്ലിം ജനതക്കു് ബാബരി മസ്ജിദിന്റെ കൈവശാവകാശം നഷ്ട്ടപെട്ടു; ഒടുവിൽ 1992 ഡിസംബർ 6ന് പള്ളി നശിപ്പിക്കപ്പെട്ടു. മുസ്ലീങ്ങൾ പള്ളി ഉപേക്ഷിച്ചിട്ടില്ല. നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള ഒരു മതേതര രാഷ്ട്രത്തിൽ, പ്രവർത്തിക്കാൻ പാടില്ലാത്ത മാർഗങ്ങളിലൂടെ, മുസ്ലീങ്ങൾക്കു് പള്ളിയുടെ ഘടന ഇല്ലാതാക്കി. എല്ലാ വിശ്വാസങ്ങളുടെയും തുല്യതയാണു ഭരണഘടന പ്രതിപാദിക്കുന്നത്. സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കുന്നു.

మరింత సమాచారం తెలుసుకోండి: