സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളും നിർമാർജനം ചെയ്യൂ; സി. ലൂസി കളപ്പുര! അന്ധവിശ്വാസ നിർമാർജന നിയമത്തിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം കൂടി ഉൾപ്പെടുത്തണമെന്ന താമരശ്ശേരി രൂപതയുടെ ആവശ്യത്തിനു പിന്നാലെയായിരുന്നു സി. ലൂസി കളപ്പുരയുടെ പ്രതികരണം. "ആദ്യം സ്വന്തം മതത്തിൽ പരിപാലിച്ചു കൊണ്ടു പോകുന്ന അന്ധവിശ്വാസങ്ങളും നിർമാർജനം ചെയ്യൂ, താമരശ്ശേരി രൂപതയോടാണ്." സിസ്റ്റർ ലൂസി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിനിമകൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ താമരശ്ശേരി രൂപതയ്ക്കെതിരെ ആക്ടിവിസ്റ്റ് സി. ലൂസി കളപ്പുര. 



   സിനിമയിൽ അന്ധവിശ്വാസ പ്രചാരണത്തിനായി സംഘടിത ശക്തിയുണ്ടോ എന്ന് പോലസ് അന്വേഷണിക്കണമെന്നും ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം അനുമതി നൽകണമെന്നുമായിരുന്നു താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. മാത്യൂ തൂമുള്ളിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സി. ലൂസി കളപ്പുരയുടെ പ്രതികരണം.അന്ധവിശ്വാസ നിർമാർജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണവും ഉൾപ്പെടുത്തണമെന്ന് താമരശ്ശേരി രൂപത ആവശ്യപ്പെട്ടിരുന്നു. തെറ്റായ രീതിയിൽ മതവിശ്വാസത്തെ അവതരിപ്പിക്കുന്ന രീതി മലയാള സിനിമയിൽ വർധിക്കുകയാണെന്നാണ് രൂപതയുടെ പരാതി.




  അതേസമയം, മഠത്തിൽ തനിക്ക് വിവേചനം നേരിടുകയാണെന്നും അടിസ്ഥാന സൌകര്യങ്ങൾ നിഷേധിക്കുകയാണെന്നും കാണിച്ച് ലൂസി കളപ്പുര മഠത്തിൽ സത്യഗ്രഹം ആരംഭിച്ചിരുന്നു.ജലന്ധർ രൂപത മെത്രാൻ മാർ ഫ്രാങ്കോ മുളയ്ക്കൽ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സമരരംഗത്തിറങ്ങിയ കന്യാസ്ത്രീയെ പിന്തുണച്ചതോടെയാണ് സി. ലൂസി കളപ്പുര സഭയ്ക്ക് അനഭിമതയായയത്. തുടർന്ന് സി. ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കി എഫ്സിസി സന്യാസിനീസമൂഹം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സി. ലൂസി കളപ്പുര നൽകിയ ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല.


സിനിമയിൽ അന്ധവിശ്വാസ പ്രചാരണത്തിനായി സംഘടിത ശക്തിയുണ്ടോ എന്ന് പോലസ് അന്വേഷണിക്കണമെന്നും ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം അനുമതി നൽകണമെന്നുമായിരുന്നു താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. മാത്യൂ തൂമുള്ളിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സി. ലൂസി കളപ്പുരയുടെ പ്രതികരണം. ആദ്യം സ്വന്തം മതത്തിൽ പരിപാലിച്ചു കൊണ്ടു പോകുന്ന അന്ധവിശ്വാസങ്ങളും നിർമാർജനം ചെയ്യൂ, താമരശ്ശേരി രൂപതയോടാണ്." സിസ്റ്റർ ലൂസി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിനിമകൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ താമരശ്ശേരി രൂപതയ്ക്കെതിരെ ആക്ടിവിസ്റ്റ് സി. ലൂസി കളപ്പുര.  സിനിമയിൽ അന്ധവിശ്വാസ പ്രചാരണത്തിനായി സംഘടിത ശക്തിയുണ്ടോ എന്ന് പോലസ് അന്വേഷണിക്കണമെന്നും ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം അനുമതി നൽകണമെന്നുമായിരുന്നു താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. മാത്യൂ തൂമുള്ളിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സി. ലൂസി കളപ്പുരയുടെ പ്രതികരണം.

Find out more: