തടിയുമൊന്നും കുറയില്ലെന്നേ അതിനു വേണ്ടി സമയം കളയാതിരിക്കുന്നതാ നല്ലത്’പാലക്കാട് സ്വദേശിയും ഇപ്പോൾ അബുദാബിയിൽ താമസക്കാരിയുമായി പ്രീതിയുടെ അനുഭവം.

 

 54 കിലോയിൽനിന്ന് 72 കിലോയിലെത്തിയ പ്രീതിയെ കണ്ടാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളു...

ശരീരഭാരം കൂടിയതു പ്രസവത്തോടെയായിരുന്നു. 2014–ൽ 54 കിലോയായിരുന്നു എന്റെ ശരീരഭാരം. ആദ്യ പ്രസവം വരെ നോർമൽ വെയ്റ്റേ ഉണ്ടായിരുന്നുള്ളു. ആദ്യ പ്രസവം കഴിഞ്ഞതോടെ അത്യാവശ്യം നന്നായി തടിവച്ചു. എന്നാൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത് ആ തടി കുറച്ചിരുന്നു. 2018 ഡിസംബറിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടെ നന്നായി തടി വച്ചു. ആറുമാസം കുഞ്ഞിനു മുലപ്പാൽ മാത്രമാണ് നൽകിയത്. അതിനാൽ നന്നായി ഭക്ഷണം കഴിക്കുകയും അതു ശരീരത്തിൽ പ്രതിഫലിക്കുകയും ചെയ്തു. രണ്ടാമതു ഗർഭം ധരിച്ചപ്പോഴുള്ള ശരീരഭാരം 56 കിലോയായിരുന്നു. അവിടുന്ന് പിന്നെ 72–ലേക്ക് ഒറ്റച്ചാട്ടമായിരുന്നു അപ്പോസാണ് തന്റെ ഭർത്താവ് ഫിറ്റ്നസ് ആൻഡ്‌ ഫട് ലോസ് ആപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത് .- പ്രീതി പറയുന്നു 

     

ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് എന്ന മോഹിപ്പിക്കും ഗ്രൂപ്പ്

 

"ഫെയ്സ്ബുക്കിൽ അഞ്ജു ഹബീബിന്റെ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പ് ഉണ്ടെന്നും അത് ഒന്നു ശ്രമിച്ചു നോക്കാനും ഭർത്താവ് നിർദേശിച്ചു. ജിമ്മിൽ പോയി വെയ്റ്റ് ലിഫ്റ്റിങ്ങൊക്കെ ചെയ്താലേ സ്‌ലിം ആകൂ എന്നു മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന കൂട്ടത്തിലായിരുന്നു പ്രീതി .

 അര മണിക്കൂർ വർക്ക്ഔട്ടിനു മാറ്റി വച്ചാൽ മതി. പിന്നെ ഗ്രൂപ്പിൽ പറയുന്ന പോലെ ആഹാരം നിയന്ത്രിച്ചാൽ മതി’ 

      ഗ്രൂപ്പിലെ ‍ഡയറ്റും വർക്ക്ഔട്ടും പെർഫെക്ട് ആയിരുന്നു ,ഡയറ്റ് എന്നു കേൾക്കുമ്പോൾത്തന്നെ, ഭക്ഷണമൊന്നും കഴിക്കില്ല എന്ന രീതിയിലാണ് എടുക്കുന്നത്. എന്നാൽ ഇവിടെ നേരേ തിരിച്ചാണ്, എന്നു പറഞ്ഞാൽ ഇഷ്ടഭക്ഷണം കഴിച്ചുള്ള ഡയറ്റിങ് നമുക്ക് ഇഷ്ടമുള്ളത്, നമ്മുടെ വീട്ടിൽ ഉള്ളത് എന്തും കഴിക്കാം. അത് എത്ര അളവിൽ കഴിക്കാമെന്നത് നമ്മൾതന്നെ വർക്ക്ഔട്ട് ചെയ്തു കണ്ടുപിടിക്കണം. ഇതിനൊക്കെ100 ശതമാനം ഡെഡിക്കേഷൻ കൊടുത്തുപോകും. അത്ര നല്ല അഡ്വൈസാണ് അവർ തരുന്നത്. നല്ല മോട്ടിവേഷൻ. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുറ്റബോധം വരും. വെള്ളം ധാരാളം കുടിക്കുക. പ്രോട്ടീൻ കൂടുതലുള്ള ദാൽ, ഇലവർഗങ്ങൾ, ചിക്കൻ, ചിക്കൻ ബ്രെസ്റ്റ്, മുട്ടയുടെ വെള്ള, കടല, മത്സ്യം തുടങ്ങി വീട്ടിലുള്ള ഭക്ഷണം തന്നെയാണ് കഴിച്ചത്. എനിക്കുവേണ്ടി പ്രത്യേക ഭക്ഷണം എന്ന രീതിയേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ എക്സ്ട്രാ ചാർട്ട് ആയി ഡയറ്റ് കൊണ്ടുപോകേണ്ട ആവശ്യം ഇല്ലായിരുന്നു.

 

                  ഹൈ ഇന്റൻസിറ്റി വർക്ക്ഒൗട്ടാണ് ചെയ്തത്. ഓരോ ദിവസവും ചെയ്യേണ്ട വർക്ക്ഔട്ട് ഗ്രൂപ്പിൽ പറയും. അതു ചെയ്യും. പിന്നെ റസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ചുള്ള റസിസ്റ്റൻസ് എക്സർസൈസ് ഉണ്ട്. ആഴ്ചയിൽ 5 ദിവസം ഐ ഇന്റൻസിറ്റി ഹിറ്റ് ചെയ്യണം. മൂന്നു ദിവസമാണ് റസിസ്റ്റൻസ് വർക്ക്ഔട്ട് വരുന്നത്. ഓരോ ശരീരഭാഗത്തിനു വേണ്ടിയുമുള്ള വർക്ക് ഔട്ടും വേണ്ടി വന്നില്ല , വേറെ എവിടെയെങ്കിലുമാണെങ്കിലും ഒരു അര മണിക്കൂർ മാറ്റിവച്ച് ചെയ്യാമെന്നതാണ് ഈ വർക്ക്ഔട്ടുകളുടെ ഗുണം. ഗ്രൂപ്പിലെ കാര്യങ്ങളെല്ലാം ചിട്ടയോടെ ചെയ്തപ്പോൾ മൂന്നു മാസംകൊണ്ട് ഞാനെത്തിയത് 58 കിലോയിലേക്കാണ്. വർക്ക്ഔട്ടും ഡയറ്റും എല്ലാം കൂടിയായപ്പോൾ പെർഫെക്ട് ആയി. ഇപ്പോൾ ഫിറ്റ് ആൻഡ് ഹെൽതി. വെയ്റ്റ് കുറഞ്ഞതോടെ ആരോഗ്യപ്രശ്നങ്ങളെല്ലാം അകന്നു". ഏവർക്കും അമിത ഭാരം മുളം കഷ്ട്ടപെടുന്നവർക്കും എന്ത് കൊണ്ട് ഉപയോഗപ്രദമായൊരു ആപ്പ് തന്നെയാണ് ഫിറ്റ്നസ് ആൻഡ്‌ ഫാറ്റ്  ലോസ് ആപ്പ്  എന്നത് എന്നും പ്രീതി നിർദേശിക്കുന്നു

మరింత సమాచారం తెలుసుకోండి: