വിക്രമിലും, കൈതിയിലും, മാസ് ആക്ഷനുകളിൽ ഒളിപ്പിച്ചു വച്ച ലോകേഷ് മാജിക് എന്താണ്! കൈതി, വിക്രം എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിന് വേണ്ടിയും ഇതേ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രങ്ങളിൽ മുഴച്ച് നിൽക്കുന്നത് ഒരുപക്ഷേ ആക്ഷനും മാസും ഒക്കെയാണെങ്കിലും അവയ്‌ക്കെല്ലാം ഉപരിയായി ഇമോഷണൽ എലമെന്റുകളും ലോകേഷ് ചിത്രങ്ങളിൽ കാണാം. ഒരുപക്ഷേ മാസ് ആക്ഷൻ രംഗങ്ങൾക്ക് കാരണമാകുന്നത് പോലും ഇത്തരം നിമിഷങ്ങളാകാം. സോഷ്യൽ മീഡിയയിൽ ഉടനീളം ഇത്തരം ചർച്ചകൾ കാണാൻ സാധിക്കും. ലോകേഷ് കനകരാജ് മാജിക്കാണ് ഇനി തെന്നിന്ത്യൻ സിനിമ കാത്തിരിക്കുന്നത്. വിജയ് നായകനായെത്തുന്ന ലിയോ പ്രഖ്യാപന ദിവസം മുതൽ പ്രേക്ഷകരുടെ ചർച്ചകളിൽ ഇടം പിടിക്കുകയാണ്.കുഞ്ഞിനുവേണ്ടി പാൽ തിളപ്പിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതുമെല്ലാം വളരെ ഇമോഷണലായാണ് ചിത്രത്തിൽ കാണിക്കുന്നത്.
'വിക്രമി'ലെ ഇമോഷൻ പാർട്ട് വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉലകനായകൻ കമൽ ഹാസനും ഒരു കുഞ്ഞുമായുള്ള ആത്മബന്ധത്തിലൂടെയാണ് കഥ തുടങ്ങുന്നത് തന്നെ.ഈ രംഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പടത്തിലെ ഏറ്റവും സുപ്രധാന ആക്ഷൻ സീക്വൻസുകളിൽ ഒരെണ്ണവും ലോകേഷ് വർക് ചെയ്‌തെടുത്തിരിക്കുന്നത്. മകൻ, കൊച്ചുമകൻ, മരുമകൾ എന്നിവരെയൊക്കെ കേന്ദ്രീകരിച്ചാണ് വിക്രമിന്റെ ഇമോഷണനൽ സഞ്ചാരം. വിക്രമിന്റെ മകൻ മരിക്കുന്നതിന് തൊട്ട് മുൻപ് പറഞ്ഞുവെയ്ക്കുന്നത് പോലും ചോദിക്കാൻ അച്ഛൻ വരും എന്നാണ്. ഒരുപക്ഷേ കഥ വികസിക്കുന്ന ഘട്ടത്തിൽ എപ്പോഴെങ്കിലും നമുക്ക് വിക്രമിന്റെ ഭാര്യയെ, അവർക്ക് എന്താണ് സംഭവിച്ചത് എന്നൊക്കെ കാണുവാൻ സാധിച്ചേക്കുമെന്നും ആരാധകർ വിലയിരുത്തുന്നുണ്ട്.
നെറ്റുവർക്ക് ഇല്ലാത്ത ഒരിടത്ത് നിന്ന് മകളുടെ ഫോട്ടോ ലോഡ് ആവാൻ കാത്തിരുന്ന് ഒടുക്കം അത് കാണുമ്പോ കണ്ണ് നിറഞ്ഞു കൊണ്ട് 'കൊലകാരൻ പുള്ള മാരിയാ സാർ തെരിയത്' എന്ന് ചോദിക്കുന്നിടത്ത് കൈതി അതിന്റെ ഇമോഷണൽ പീക്കിൽ എത്തുന്നു. അയാൾ പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കുന്നതും ആ മകളെ ഒരുനോക്ക് കാണാൻ വേണ്ടി മാത്രമാണ്. അങ്ങനെയൊരു എലമെന്റ് ഇല്ലായിരുന്നു എങ്കിൽ അയാൾ ഒരു രക്ഷകനാകാൻ ശ്രമിക്കുല്ല. മാസ്റ്റർ ഒരു ആവറേജ് തിരക്കഥയാണെങ്കിൽ പോലും ഇതേ പോലെ കുട്ടികളെ വെച്ച് തന്നെയാണ് മാസ്റ്ററിലെ നായകന്റെ റീഫോർമേഷൻ ലോകേഷ് സാധിച്ചെടുക്കുന്നത്.
ഇതേ പോലെ തന്നെ മാനുഷിക വികാരങ്ങളിലൂന്നിയാണ് കൈതിയും മുന്നേറുന്നത്.തിരഞ്ഞെടുക്കുന്ന ഓരോ വിഷയവും തിരക്കഥയുടെ കെട്ടുറപ്പിലും മേക്കിംഗിലും വിജയിക്കുമ്പോൾ തെന്നിന്ത്യൻ സിനിമയിൽ മറ്റൊരു യൂണിവേഴ്‌സ് കണ്ടെത്താൻ ശ്രമിക്കുകയാണ് ലോകേഷ്. പൊളിറ്റിക്കൽ കറക്ട്‌നസും ടിക്കറ്റെടുത്ത് സിനിമ കാണാനെത്തുന്ന പ്രേക്ഷകരോടുള്ള ബഹുമാനവും ഒക്കെ ചേർന്നതാണ് ലോകേഷ് സിനിമ. മകൻ, കൊച്ചുമകൻ, മരുമകൾ എന്നിവരെയൊക്കെ കേന്ദ്രീകരിച്ചാണ് വിക്രമിന്റെ ഇമോഷണനൽ സഞ്ചാരം. വിക്രമിന്റെ മകൻ മരിക്കുന്നതിന് തൊട്ട് മുൻപ് പറഞ്ഞുവെയ്ക്കുന്നത് പോലും ചോദിക്കാൻ അച്ഛൻ വരും എന്നാണ്. ഒരുപക്ഷേ കഥ വികസിക്കുന്ന ഘട്ടത്തിൽ എപ്പോഴെങ്കിലും നമുക്ക് വിക്രമിന്റെ ഭാര്യയെ, അവർക്ക് എന്താണ് സംഭവിച്ചത് എന്നൊക്കെ കാണുവാൻ സാധിച്ചേക്കുമെന്നും ആരാധകർ വിലയിരുത്തുന്നുണ്ട്. നെറ്റുവർക്ക് ഇല്ലാത്ത ഒരിടത്ത് നിന്ന് മകളുടെ ഫോട്ടോ ലോഡ് ആവാൻ കാത്തിരുന്ന് ഒടുക്കം അത് കാണുമ്പോ കണ്ണ് നിറഞ്ഞു കൊണ്ട് 'കൊലകാരൻ പുള്ള മാരിയാ സാർ തെരിയത്' എന്ന് ചോദിക്കുന്നിടത്ത് കൈതി അതിന്റെ ഇമോഷണൽ പീക്കിൽ എത്തുന്നു. അയാൾ പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കുന്നതും ആ മകളെ ഒരുനോക്ക് കാണാൻ വേണ്ടി മാത്രമാണ്. അങ്ങനെയൊരു എലമെന്റ് ഇല്ലായിരുന്നു എങ്കിൽ അയാൾ ഒരു രക്ഷകനാകാൻ ശ്രമിക്കുല്ല.
Find out more: