മഞ്ജു വാര്യർ ചെറുപ്പമായി: ഇതൊന്നും കേൾക്കുന്നതേ എനിക്കിഷ്ടമല്ല എന്ന് മഞ്ജു വാരിയർ! മഞ്ജു വാര്യരെ കണ്ടാൽ 21 വയസ്സുള്ള മീനാക്ഷിയുടെ അമ്മയാണെന്ന് തോന്നില്ല, മഞ്ജുവിന് പ്രായം പിന്നോട്ടാണ് സഞ്ചരിയ്ക്കുന്നത്.. മഞ്ജു ശരിയ്ക്കും മമ്മൂട്ടിയുടെ സഹോരിയാണോ എന്നൊക്കെയാണ് മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ.മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.



ചതുർമുഖം എന്ന ചിത്രത്തിന് ശേഷം ഹാഫ് പാവാടയും ഷർട്ടും ധരിച്ചുള്ള മഞ്ജുവിന്റെ പുതിയ ലുക്കും വൈറലായി. കൂടെ ലേഡി സൂപ്പർസ്റ്റാറിന്റെ കുട്ടിത്തം തുളുമ്പുന്ന എക്‌സ്പ്രഷനും ഉണ്ടെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇത്തരം കമന്റുകൾ ഒന്നും തനിയ്ക്ക് ഇഷ്ടമല്ല എന്നാണ് മഞ്ജു വാര്യർ പറയുന്നത്. പ്രായത്തിലല്ല കാര്യം, മുഖത്തെ സന്തോഷത്തിലാണെന്ന് മഞ്ജു വാര്യർ പറയുന്നു. സില്ലിമോക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.



 ആരാണെങ്കിലും പ്രായമാവും. സത്യത്തിൽ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്. ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നിങ്ങൾ സന്തോഷത്തോടെയാണോ ഇരിയ്ക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകൾക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചുകൊണ്ടിരിയ്ക്കുക''- മഞ്ജു വാര്യർ പറഞ്ഞു.


''പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുന്നു, ചെറുപ്പമായിരിയ്ക്കുന്നു എന്ന് കേൾക്കുന്നത് എനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്.അതുപോലെ തന്നെ സൂപ്പർലേഡി എന്ന പദവിയോടും മഞ്ജുവിന് താത്പര്യമില്ലത്രെ. ചിരിക്കാൻ ആഗ്രഹിയ്ക്കുന്ന ആളാണ് താൻ എന്നും മഞ്ജു പറയുന്നു. മറ്റുള്ളവരെ ചിരിപ്പിയ്ക്കാനുള്ള കഴിവ് എനിക്ക് ഇല്ലെങ്കിലും, ചിരിയ്ക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കാറില്ല എന്നാണ് മഞ്ജു പറഞ്ഞത്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചതുർമുഖത്തിലെ സഹതാരമായ സണ്ണി വെയിൻ മുതൽ പിന്നോട്ട്, മമ്മൂട്ടി, മോഹൻലാൽ, ബൈജു, കെപിഎസി ലളിത, നെടുമുടി വേണു, കുഞ്ചൻ അങ്ങനെ ഒരുപാട് പേരുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. സിനിമയ്ക്കകത്തെ നാല് സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ ഭാവന, സംയുക്ത വർമ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടെ പേരാണ് മഞ്ജു പറഞ്ഞത്.കൂടെ അഭിനയിച്ചവരിൽ ആരൊക്കെയാണ് ഏറ്റവും കഫർട്ടായി തോന്നിയ സഹതാരങ്ങൾ എന്ന് ചോദിച്ചപ്പോൾ മഞ്ജുവിന്റെ ലിസ്റ്റ് നീണ്ടു പോവുകയായിരുന്നു.

Find out more: