തടി കുറയ്ക്കാൻ സഹായിക്കുന്ന പല തരത്തിലെ ഡയറ്റുകളുണ്ട്. ഇതിൽ ഒന്നാണ് ജനറൽ മോട്ടോഴ്‌സ് ഡയറ്റ്. ഇതെങ്ങനെയെന്നും, ഇത് എങ്ങനെ പിൻതുടരാമെന്നറിയാം. നമുക്ക് സൗകര്യപ്രദവും നമ്മുടെ ശരീരത്തിന് ഏറ്റവും ചേർന്നതുമായ ഡയറ്റുകൾ പരീക്ഷിയ്ക്കുകയെന്നതാണ് നല്ല ആരോഗ്യത്തെ സമ്മന്ധിച്ചടുത്തോളം വേണ്ടുന്ന ഒരു കാര്യം.  പല തരം ഡയറ്റുകളിൽ പ്രധാനപ്പെട്ടതാണ് ജിഎം ഡയറ്റ് എന്നത്. ജനറൽ മോട്ടോഴ്‌സ് ഡയറ്റ് എന്നാണ് ഇതിന്റെ പൂർണ രൂപം. പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ജനറൽ മോട്ടോഴ്‌സ് തൊഴിലാളികൾക്കു വേണ്ടി കമ്പനി ആവിഷ്‌കരിച്ച ഡയറ്റ് സമ്പ്രദായമാണിത്. ഇത് ആഴ്ചയിൽ 7 ദിവസമുള്ള ഡയറ്റ് രീതിയാണ്. ഡയറ്റിന്റെ ആദ്യത്തെ ദിവസം പഴവർഗങ്ങൾ മാത്രമെ കഴിക്കാവൂ. പഴം തൂക്കം വർദ്ധിപ്പിക്കുമെന്നത് കൊണ്ട് അതൊഴികെയുള്ള ഏതു പഴങ്ങളും എത്ര വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കഴിയ്ക്കാം.



തണ്ണിമത്തന്റെ വർഗത്തിൽ പെട്ടവ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് വിശപ്പു മാറാനും ജലാംശം നിലനിർത്താനും നല്ലതാണ്. അതേ സമയം മറ്റു ഭക്ഷണങ്ങൾ ഒന്നും പാടില്ല, പഴങ്ങൾ മാത്രമെന്നത് പ്രധാനം.  രണ്ടാം ദിവസം പച്ചക്കറികളും പഴവർഗങ്ങളോടൊപ്പം ഉൾപ്പെടുത്തണം. ബ്രേക്ഫാസ്റ്റിൽ ഉരുളക്കിളങ്ങ് നിർബന്ധമായി ഉൾപ്പെടുത്തണം. ഉരുളക്കിഴഞ്ഞ് ഉൾപ്പെടുത്തേണ്ടത് ജിഎം ഡയറ്റിൽ പ്രധാനമാണ്. ഇത് കാർബോഹൈഡ്രേറ്റ് ഉണ്ടാവാൻ സഹായിക്കുകയും അങ്ങനെ ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യും. പഴവർഗങ്ങളിൽ പഴം ഒഴിവാക്കി നിർത്തുക. ഇത് കഴിയ്ക്കരുത്. മൂന്നാം ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിയ്ക്കാം. പക്ഷേ മൂന്നാം ദിവസം ഉരുളക്കിഴങ്ങ് കഴിയ്ക്കരുത്. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് ഊർജമാക്കി മാറ്റി ശാരീരിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടും.ഡയറ്റിന്റെ നാലാം ദിവസം പഴത്തിന്റെ ദിവസമാണ്. ആവശ്യമുള്ളത്ര പഴവും മൂന്നു ഗ്ലാസ് പാലും കഴിയ്ക്കാം.


ശരീരത്തിന് ആവശ്യമുള്ളത്ര പോഷകങ്ങൾ ഇതിൽ നിന്ന് ലഭിയ്ക്കും. അഞ്ചാം ദിവസം കൊഴുപ്പില്ലാത്ത കോഴിയിറച്ചി കഴിയ്ക്കാം. തോൽ നീക്കിയ കോഴിയിറച്ചിയാണ് ഉപയോഗിക്കേണ്ടത്. 6 തക്കാളിയും അഞ്ചാം ദിവസം കഴിയ്ക്കണം. തക്കാളി പാകം ചെയ്തല്ലാ, പച്ചയ്ക്കു തന്നെയാണ് കഴിയ്‌ക്കേണ്ടത്. ഇതിൽ നിന്നും ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ ലഭിയ്ക്കും. ശരീരത്തിലെ വിഷാംശം അകറ്റുവാൻ ഇത് സഹായിക്കും.ചിക്കൻ ഡയറ്റിന്റെ ആറാം ദിവസവുംകഴിയ്ക്കാം. എന്നാൽ പച്ചക്കറികളുടെ കൂടെ വേണം ഉപയോഗിക്കാൻ. 



മാത്രമല്ലാ, ഇത് പാചകം ചെയ്യാൻ ഒരൽപം ഒലീവ് ഓയിൽ മാത്രമെ ഉപയോഗിക്കാവൂ.വറുത്തും പൊരിച്ചുമൊന്നും കഴിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഏഴാം ദിവസം ചോറും ചിക്കനും കഴിയ്ക്കാം. ആവശ്യമുള്ള മറ്റു ഭക്ഷണങ്ങളും കുറേശെ കഴിയ്ക്കാം. തവിടു കളയാത്ത അരി കൊണ്ടുള്ള ചോറുണ്ണുന്നതാണ് നല്ലത്.ഈ ഡയറ്റ് പ്ലാൻ പിൻതുടരുന്നത് പൊതുവേ ഫല പ്രദമാണെന്ന് കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഈ ഡയറ്റ് ആരോഗ്യകരമായ ഡയറ്റ് പ്ലാനുകളിൽ സ്ഥാനം പിടിച്ചത്. കൂടാതെ ധാരാളം വെളളവും ഈ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.

మరింత సమాచారం తెలుసుకోండి: