ലാവെൻഡർ ഓയിൽ ഒരൽപം മുഖത്ത് പുരട്ടി നോക്കൂ. മാറ്റങ്ങൾ പലവിധമാണ്. അതിന്റെ വശ്യ സുഗന്ധം നിങ്ങളുടെ മാനസികാവസ്ഥയെ ശാന്തമാക്കുകയും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുമെന്ന കാര്യം എല്ലാവർക്കുമറിയാം. എങ്കിലും ഇവയ്ക്ക് ഇതല്ലാതെയും നിരവധി ഗുണങ്ങളുണ്ടെന്ന കാര്യം അധികമാർക്കും അറിവുണ്ടാവില്ല. മുടിയുടെ പ്രശ്നങ്ങളിൽ തുടങ്ങി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് വരെ പരിഹരിക്കുന്നതിന് ലാവെൻഡർ ഓയിൽ സഹായിക്കും.നമ്മുടെ മനസ്സിനെ ആകർഷിക്കുന്ന അതിശയകരമായ സൗരഭ്യവാസനയുണ്ട് ലാവെൻഡർ ഓയിലിന്. നൂറ്റാണ്ടുകൾക്ക് മുന്നേ ഉപയോഗിച്ചുവന്നിരുന്ന ഈ അവശ്യ എണ്ണ പലവിധ ആവശ്യകതകൾക്കായി ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ്. സമുദ്ര കാലാവസ്ഥയിൽ വളരുന്ന ലാവെൻഡർ സസ്യങ്ങളിൽ നിന്നാണ് ഈ അവശ്യ എണ്ണ ഉല്പാദിപ്പിച്ചെടുക്കുന്നത്. 


  നൂറു ശതമാനവും പ്രകൃതിദത്തമായ ലാവെൻഡർ ഓയിൽ കേശ, ചർമ്മ പ്രശ്‌നങ്ങൾക്കുള്ള ഒരു സ്വാഭാവിക പരിഹാരമാർഗമാണ്.ഒരു അവശ്യ എണ്ണയായതിനാൽ തന്നെ എല്ലായ്‌പ്പോഴും വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ജോജോബ ഓയിൽ, ആവണക്കെണ്ണ തുടങ്ങിയ കാരിയർ എണ്ണകളുമായി ചേർത്ത് ലയിപ്പിച്ച ശേഷമാകണം ഇത് ഉപയോഗിക്കേണ്ടത്. അതല്ലെങ്കിൽ ഇത് ചർമ്മത്തെയും തലയോട്ടിയെയുമൊക്കെ പ്രകോപിപ്പിക്കുന്നതിന് കാരണമായേക്കാം.എന്നാൽ തന്നെയും ഇത് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ പലർക്കും വലിയ ധാരണയില്ല.ലാവെൻഡർ ഓയിൽ മുഖക്കുരുവിനെ ചികിത്സിക്കാൻ മാത്രമല്ല, ഇത് വരുത്തിവെയ്ക്കുന്ന പാടുകൾ, കളങ്കങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കും. ഇവയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടിക്കൊണ്ട് ചർമ്മത്തിന് സുരക്ഷ നൽകും ലാവെൻഡർ ഓയിൽ. 


  നിങ്ങളുടെ സുഷിരങ്ങൾ അടച്ചു കളയാതെ ചർമത്തിന് ആവശ്യമായ ഈർപ്പം പകർന്നു നൽകാനും ഇത് സഹായിക്കും.മുഖക്കുരു പ്രശ്‌നങ്ങൾക്കുള്ള സ്വാഭാവിക പരിഹാരം തേടുകയാണ് നിങ്ങളെങ്കിൽ ലാവെൻഡർ ഓയിൽ നൽകുന്ന ഗുണങ്ങളെ പരീക്ഷിച്ചിറയൂ.ലാവെൻഡർ ഓയിലിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ പൊടി, മലിനീകരണം തുടങ്ങിയ ബാഹ്യ ഘടകങ്ങൾ മൂലം ഉണ്ടാകുന്ന ഉപദ്രവങ്ങളെ നിർവീര്യമാക്കി മാറ്റുന്നു. ഇത് എല്ലായ്പ്പോഴും നിങ്ങൾക്ക് മിനുസമാർന്ന ചർമ്മസ്ഥിതി ഉറപ്പുനൽകുന്നു. ഹോവാർഡ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നടത്തിയ പഠനത്തിൽ, ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാൻ ലാവെൻഡർ അവശ്യ എണ്ണകൾക്ക് പ്രത്യേക കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.



  അഴുക്ക്, പൊടി, മലിനീകരണം, വിയർപ്പ് എന്നിവ നമ്മുടെ ചർമ്മത്തിന് ഏറ്റവുമധികം വിനാശകരമായ ഒന്നാണ്. ഇവ എല്ലായ്‌പ്പോഴും നമ്മുടെ ചർമ്മത്തെ കേടുപാടുള്ളതാക്കി മാറ്റും.അകാല വാർദ്ധക്യ ചർമ്മ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ലാവെൻഡർ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ലാവണ്ടർ ഓയിൽ നിങ്ങളുടെ സഹായത്തിനെത്തും. ഇത് ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടിക്കൊണ്ട് അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ എളുപ്പത്തിൽ പരിഹരിക്കും. അതുകൊണ്ടുതന്നെ 40 വയസ്സു കഴിഞ്ഞ ആളുകൾ അവരുടെ ചർമസംരക്ഷണ ദിനചര്യയിൽ ലാവണ്ടർ ഓയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.മലിനീകരണവും അൾട്രാവയലറ്റ് രശ്മികളും പോലുള്ള പലവിധ കാരണങ്ങളാൽ ചുളിവുകളും നേർത്ത വരകളുമൊക്കെ നേരത്തെ തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങും.  

మరింత సమాచారం తెలుసుకోండి: