അവൾ എന്റെ അടുത്ത് കിടക്കില്ലാന്ന് പറഞ്ഞു; ഭാര്യയെയും മക്കളെയും കുറിച്ച് എആർ റഹ്മാൻ! ഇന്ത്യൻ മണ്ണിലേക്ക് ആദ്യമായി ഓസ്കാർ പുരസ്കാരം എത്തിച്ച ആ ഇതിഹാസ സംഗീതം എന്നും ട്രെൻഡിംഗിലും ഹിറ്റ്ലിസ്റ്റിലും മുന്നിൽ തന്നെയാണ്. തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റുകൾ ഒരുക്കിയ എആർ റഹ്‌മാൻ നീണ്ട 29 വർഷങ്ങൾക്ക് ശേഷം മലയൻകുഞ്ഞ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്കും വരവ് അറിയിച്ചിരിക്കുകയാണ്. ഹോളുവുഡ് സിനിമകളിൽ പോലും തൻ്റെ മേൽവിലാസം കുറിച്ച റഹ്‌മാൻ 1992 ലാണ് റോജയിലൂടെ സിനിമ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭാര്യയെ കുറിച്ച് റഹ്മാൻ പറഞ്ഞ രസകരമായ വാക്കുകൾ ആരാധകർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലോക സംഗീതത്തിൻറെ ഇതിഹാസം എന്നറിയപ്പെടുന്ന സംഗീത സംവിധായകൻ എആർ റഹ്മാനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഇഷ്ടപ്പെടാത്ത ഒരാളുപോലും ഉണ്ടാവില്ല.  





   വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ 'വന്ദേമാതരം' പാട്ടിൽ റഹ്‌മാൻ മുടിയൊക്കെ നീട്ടി വളർത്തിയ ഒരു ലുക്കിൽ ആയിരുന്നു. ആ കാലത്ത് റഹ്മാന്റെ ആ ഹെയർ സ്റ്റൈൽ വളരെ ഹിറ്റ് ആയി മാറുകയും നിരവധി ആരാധകർ ആ ഹെയർ സ്റ്റൈൽ ഫോളോ ചെയ്യുകയും ചെയ്തിരുന്നു. റഹ്മാന്റെ സംഗീത ജീവിതത്തിന്റെ തുടക്കളങ്ങളിൽ ആയിരുന്നു വന്ദേമാതരം പുറത്തിറങ്ങിയത്. ആ ഹെയർ സ്റ്റൈൽ ഇപ്പോൾ മിസ് ചെയ്യുന്നുണ്ടോ എന്ന് അഭിമുഖത്തിനിടെ അവതാരകൻ റഹ്മാനോട് ചോദിച്ചിരുന്നു. അതിനു റഹ്മാൻ നൽകിയ രസകരമായ മറുപടി ആണ് ആരാധകർക്കിടയിൽ ട്രെൻഡിങ് വീഡിയോ ആയി ഓടിക്കൊണ്ടിരിക്കുന്നത്. "ഭാര്യ പറഞ്ഞു അവൾ എന്റെ അടുത്ത് കിടക്കില്ലാന്ന്. നിങ്ങൾ ഇനി അങ്ങിനെ മുടി വളർത്തിയാൽ അത് ചെയ്യും എന്ന് പറഞ്ഞു. ഞങ്ങൾ അല്ലെ മുടി വളർത്തേണ്ടത്, അത് ഞങ്ങൾ വളർത്തിക്കൊള്ളാം എന്ന് അസൂയയോടെ പറഞ്ഞു എന്നെ നോക്കി. ഭാര്യ പറഞ്ഞാൽ അനുസരിക്കണം അതാണ് കുടുംബ ജീവിതത്തിനു നല്ലത്. പാട്ടിന്റെ കമ്പോസിങ്ങിൽ ഇരിക്കുമ്പോൾ ഒരു ഇമെയിൽ നോക്കുകയോ, ന്യൂസ് നോക്കുകയോ പോലും ചെയ്യില്ല.





    ഭാര്യയും മക്കളും അടുത്തേക്ക് പോലും വരില്ല അത്തരം സമയത്ത്. അച്ഛൻ ആ സമയത്ത് തീ പോലെ ആണെന്ന് മക്കൾക്ക് അറിയാം". ഒപ്പം "കുട്ടികൾക്ക് പെട്ടെന്ന് ഉപദേശം ഒന്നും കൊടുക്കരുത് അവർ കേൾക്കില്ല. നമ്മളുടെ പെരുമാറ്റം ആയിരിക്കണം മക്കൾക്കുള്ള ഉപദേശം. നമ്മൾ എങ്ങിനെയാണോ പെരുമാറുന്നത് അതുപോലെയാണ് നമ്മുടെ മക്കളും പെരുമാറുന്നത്. നമ്മൾ അവർക്ക് എപ്പൊഴും കണ്ണാടി പോലെയാണ്. ഞാൻ എന്റെ അച്ഛനെ പോലെ ഒരു പത്തുശതമാനം എങ്കിലും ആവണം എന്നാണ് എല്ലാ മക്കളും കരുതുന്നത്. എന്റെ അച്ഛൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുള്ള ആളാണ്. അവരൊക്കെ ഇപ്പോഴെന്നോട് വന്നിട്ട് അദ്ദേഹം ചെയ്ത സഹായങ്ങളെക്കുറിച്ച് പറയുമ്പോൾ കണ്ണ് നിറയും. ഒരുപാട് വേദനിച്ചാണ് അദ്ദേഹം മരിച്ചത്. അങ്ങിനെയുള്ള ഒരു അച്ഛനും അമ്മയ്ക്കും ജനിച്ചതിൽ എനിക്ക് അഭിമാനം ഉണ്ട്. 





  അവരുടെ നന്മയെ കാത്തു സൂക്ഷിക്കുന്നിടത്താണ് ഞാൻ ഇന്ന് ഒരു നല്ല മനുഷ്യനായിരിക്കുന്നത്'. "എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്റെ ഡ്രൈവർ ആണ്. രാജ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കാർത്തിക്, സൂരജ്, രാജ് എന്നിങ്ങിനെ എന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം ആണ് എന്റെ സുഹൃത്തുക്കൾ. നിങ്ങൾ ഒക്കെ എത്രകാലം എന്റെ കൂടെയിരിക്കും അടുത്ത ലെവലിൽ ഇതിനേക്കാൾ നല്ല ജോലിയിലേക്ക് പോകണ്ടേ എന്ന് ഞാൻ അവരോട് എപ്പൊഴും ചോദിക്കാറുണ്ട്. ക്യാമറകാര്യങ്ങളിൽ ഒക്കെ എന്നെ സഹായിക്കുന്ന ഒരു ആഷിഖ് ഉണ്ട്, അവനോട് ഞാൻ ചോദിക്കാറുള്ളത് എപ്പോഴാണ് നീ ഒരു സംവിധായകൻ ആവുന്നത് എന്നാണ്. അവരൊക്കെ എപ്പൊഴും മുന്നിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ അവർ പറയുന്നത് എന്റെ കൂടെ ഭയങ്കര കംഫർട്ട് ആണെന്നാണ്. അല്ലാതെ എനിക്ക് വേറെ സുഹൃത്തുക്കൾ ഒന്നും ഇല്ല, എന്റെ ഒറ്റപ്പെടൽ ആണ് എന്റെ സുഹൃത്ത്".



ഭാര്യയും മക്കളും അടുത്തേക്ക് പോലും വരില്ല അത്തരം സമയത്ത്. അച്ഛൻ ആ സമയത്ത് തീ പോലെ ആണെന്ന് മക്കൾക്ക് അറിയാം". ഒപ്പം "കുട്ടികൾക്ക് പെട്ടെന്ന് ഉപദേശം ഒന്നും കൊടുക്കരുത് അവർ കേൾക്കില്ല. നമ്മളുടെ പെരുമാറ്റം ആയിരിക്കണം മക്കൾക്കുള്ള ഉപദേശം. നമ്മൾ എങ്ങിനെയാണോ പെരുമാറുന്നത് അതുപോലെയാണ് നമ്മുടെ മക്കളും പെരുമാറുന്നത്. നമ്മൾ അവർക്ക് എപ്പൊഴും കണ്ണാടി പോലെയാണ്. ഞാൻ എന്റെ അച്ഛനെ പോലെ ഒരു പത്തുശതമാനം എങ്കിലും ആവണം എന്നാണ് എല്ലാ മക്കളും കരുതുന്നത്. എന്റെ അച്ഛൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുള്ള ആളാണ്. അവരൊക്കെ ഇപ്പോഴെന്നോട് വന്നിട്ട് അദ്ദേഹം ചെയ്ത സഹായങ്ങളെക്കുറിച്ച് പറയുമ്പോൾ കണ്ണ് നിറയും. ഒരുപാട് വേദനിച്ചാണ് അദ്ദേഹം മരിച്ചത്. അങ്ങിനെയുള്ള ഒരു അച്ഛനും അമ്മയ്ക്കും ജനിച്ചതിൽ എനിക്ക് അഭിമാനം ഉണ്ട്. അവരുടെ നന്മയെ കാത്തു സൂക്ഷിക്കുന്നിടത്താണ് ഞാൻ ഇന്ന് ഒരു നല്ല മനുഷ്യനായിരിക്കുന്നത്'. "എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്റെ ഡ്രൈവർ ആണ്. 

Find out more: