ചലച്ചിത്ര അവാർഡ് നേടിയ മലയാളത്തിൻ്റെ പ്രിയ നടന്മാർ! ഏറ്റവും കൂടുതൽ തവണ പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുന്നത് മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം മോഹൻലാലാണ്. ആ നടന വിസ്മയത്തെ സ്വന്തം മണ്ണ് ആദരിച്ചത് ആറു തവണയാണ്. 1986-ൽ ആണ് ആദ്യമായി മികച്ച നടനുള്ള സംസാസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിനായിരുന്നു പുരസ്‌ക്കാരം. അതിനുശേഷം 1991ലാണ് രണ്ടാമതും ആദരിയ്ക്കപ്പെട്ടത്. കിലുക്കം, ഭരതം, ഉള്ളടക്കം എന്നീ മൂന്ന് ചിത്രങ്ങളിലെ അഭിനയത്തെ മുൻനിർത്തിയായിരുന്നു അവാർഡ്. ശേഷം സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങൾക്ക് 1995-ലും 1999ൽ വാനപ്രസ്ഥത്തിലൂടെയും 2005ൽ തന്മാത്രയിലൂടെയും 2007ൽ പരദേശിയിലൂടെയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലാലേട്ടനെ തേടിയെത്തി. 2022ലെ പുരസ്‌ക്കാരത്തിനായുള്ള നോമിനേഷനിൽ അദ്ദേഹത്തിൻ്റെ പേരില്ല. മോഹൻലാലിനോട് മത്സരിക്കാൻ മലയാളത്തിൽ ഇന്ന് മറ്റൊരു താരമേയുള്ളൂ. അത് മമ്മൂട്ടിയാണ്.






അഞ്ചു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 2022-ലെ പുരസ്കാരം പ്രഖ്യാപിച്ചതോടെ ആറ് തവണ മികച്ച നടനായി മമ്മൂക്കയും പുരസ്കാരം സ്വന്തമാക്കി. 1984ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ 1989ലും വിധേയൻ, വാത്സല്യം, പൊന്തൻമാട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1993ലും കാഴ്ചയിലൂടെ 2004, പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ, കുട്ടിസ്രാങ്ക്, കേരള വർമ പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ 2009ലും മമ്മൂട്ടി മികച്ച നടനായി ആദരിക്കപ്പെട്ടു. മികച്ച നടന് പുറമെ പ്രത്യേക ജൂറി പരാമർശം അടക്കമുള്ള സംസ്ഥാന പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. 1969ൽ കടൽപ്പാലം, 1971ൽ കരക്കാണാക്കടൽ എന്നീ ചിത്രങ്ങളിലൂടെ സത്യനും രണ്ടു തവണ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.


 



1974ൽ ചട്ടക്കാരി, 1979ൽ ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങളിലൂടെ അടൂർ ഭാസിയും 1990ൽ പെരുന്തച്ചൻ, 1994 ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ തിലകനും 2008ൽ തലപ്പാവ്, 2013ൽ അയാൾ എന്നീ ചിത്രങ്ങളിലൂടെ ലാലും രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി. മലയാളത്തിൻ്റെ യുവ നടന്മാരായ പൃഥ്വിരാജും ജയസൂര്യയും രണ്ട് തവണ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും പിന്നാലെ നാല് തവണ അവാർഡ് സ്വന്തമാക്കിയത് ഭരത് ഗോപിയും ഭരത് മുരളിയുമാണ്.




977ൽ കൊടിയേറ്റം, 1982ൽ ഓർമ്മക്കായി, 1983ൽ എൻ്റെ മാമ്മാട്ടിക്കുട്ടിയമ്മക്ക്, 1985ൽ ചിദംബരം എന്നീ ചിത്രങ്ങളിലൂടെയാണ് ഭരത് ഗോപി നേട്ടം സ്വന്തമാക്കിയത്. 1992ൽ ആധാരം, 1996ൽ കാണാക്കിനാവ്, 1998ൽ താലോലം, 2001ൽ നെയ്ത്തുക്കാരൻ എന്നീ ചിത്രങ്ങലാണ് ഭരത് മുരളിയ്ക്ക് സംസ്ഥാന പുരസ്‌ക്കാരങ്ങൽ നേടിക്കൊടുത്തത്. ചാമരം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ ചിത്രങ്ങൾക്ക് 1981, 1987, 2003 എന്നീ വർഷങ്ങളിൽ മൂന്ന് പുരസ്‌ക്കാരമാണ് നെടുമുടി വേണു സ്വന്തമാക്കിയത്.


Find out more: