കൊച്ചി : മരട് ഫ്‌ളാറ്റ് നിർമാതാക്കൾക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു . ചതി,വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കേസ് എടുക്കുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
കനത്ത പോലീസ് സുരക്ഷയിൽ ഇന്ന് രാവിലെ കെഎസ്ഇബി അധികൃതരുടെ നേതൃത്ത്വത്തിൽ വൈദ്യുതി വിശ്ഛേദിച്ചു , ഒപ്പം ഫ്‌ളാറ്റുകളിലെ ജല വിതരണവും നിർത്തലാക്കി . എന്നാൽ പ്രായമായവരെയും, കുട്ടികളെയും പരിഗണിക്കകതെയുള്ള ഈ നടപടി തീർത്തും പരിതാപകരമാണെന്നു ഫ്ലാറ്റിനു മുന്നിൽ പ്രതിഷേധം തുടരുന്ന ഫ്‌ളാറ്റുടമകൾ പറഞ്ഞു . ഇതിനെ തുടർന്ന് ഫ്ലാറ്റുടമകൾ ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഫ്‌ളാറ്റുടമകൾ ഇപ്പോഴും ആവശ്യങ്ങൾ നിറവേറ്റുന്നത്. ടാങ്കറിൽ വെള്ളമെത്തിക്കുന്ന നടപടിയും പാചകവിതരണവും തടയുമെന്ന് നഗരസഭ അപരിഗണിക്കാതെയുള്ള റിയിച്ചു, തുടർന്ന് ഫ്‌ളാറ്റ് ഒഴിപ്പിക്കൽ നടപടി 29 - നു ആരംഭിക്കുമെന്നും നഗരസഭ അറിയിച്ചു
click and follow Indiaherald WhatsApp channel