കൊവിഡ് 19 പ്രതിരോധ വാക്സിൻ അടിയന്തര സന്ദര്‍ഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി നല്‍കിയ യുഎഇ സര്‍ക്കാര്‍. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്സിൻ ലഭ്യമാക്കുന്നത്.ഇതിനോടകം വാക്സിൻ 31000 പേരിൽ പരീക്ഷിച്ചതായും പ്രത്യേക മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അടിയന്തര സന്ദര്‍ഭങ്ങളിൽ വാക്സിൻ അനുവദിക്കുകയെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ വാക്സിൻ ഉപയോഗിച്ചവരിൽ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ ഏജൻസി വ്യക്തമാക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആയിരത്തോളം പേര്‍ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തെന്നും ആര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ വീണ്ടും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിൻ്റെ പുതിയ പ്രഖ്യാപനം. ശനിയാഴ്ച മാത്രം യുഎഇയിൽ 1007 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്തുണ്ടായതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ വീണ്ടും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിൻ്റെ പുതിയ പ്രഖ്യാപനം. ശനിയാഴ്ച മാത്രം യുഎഇയിൽ 1007 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്തുണ്ടായതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.ജൂൺ അവസാനത്തോടെയാണ് യുഎഇയിൽ സിനോഫാം വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച് ആറാഴ്ച പിന്നിടുമ്പോഴാണ് വാക്സിൻ്രെ അടിയന്തര ഉപയോഗത്തിന് യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
click and follow Indiaherald WhatsApp channel