കേരളത്തിലെ അഫ്ഗാൻ വിദ്യാർഥികൾ ശിവൻകുട്ടിയുടെ വസതിയിൽ; കൂടി കാഴ്‌ച! വിദ്യാഭ്യാസ മന്ത്രിയുടെ വസതിയായ റോസ് ഹൗസിൽ ഒരുക്കിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അഫ്ഗാനിസ്താൻ കുട്ടികൾ. മലയാളം നന്നായി കൈകാര്യം ചെയ്യുന്ന വിദ്യാർഥികൾ മന്ത്രിയുമായി ഏറെ നേരം സംസാരിച്ചു. മന്ത്രിയുടെ ചോദ്യങ്ങൾക്ക് മലയാളത്തിലാണ് കുട്ടികൾ മറുപടി നൽകിയത്. കുട്ടികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി പഠനകാര്യങ്ങളും മനസ്സിലാക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി കേരളത്തിലെ വിദ്യാർഥികളായ അഫ്ഗാനിസ്താൻ സ്വദേശികൾ. ശ്രീകാര്യത്തെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അഞ്ച് കുട്ടികളാണ് ഇന്ന് രാവിലെ മന്ത്രിയെ കാണാൻ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയത്.





ശ്രീകാര്യത്തെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി മുൻപ് ചെന്നപ്പോഴാണ് അഫ്ഗാനിസ്താൻ സ്വദേശികളായ വിദ്യാർഥികളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തുടർന്ന് പ്രഭാതഭക്ഷണത്തിനും വിശദമായ കൂടിക്കാഴ്ചയ്ക്കുമായി വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതുപ്രകാരമാണ് മാതാപിതാക്കൾക്കൊപ്പം വിദ്യാർഥികൾ മന്ത്രിയെ കാണാൻ ഇന്നുരാവിലെ എത്തിയത്. കുട്ടികളുടെ മാതാപിതാക്കൾ കാര്യവട്ടത്തെ കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളാണ്. ഇവരും മന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനുമായി കുട്ടികൾക്കൊപ്പം എത്തിയിരുന്നു.




ഗവേഷണത്തിനും പഠനത്തിനുമായി വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയതാണ് മാതാപിതാക്കൾ. തുടർന്ന് കുട്ടികളെ ശ്രീകാര്യത്തെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയായ റോസ് ഹൗസിൽ ഒരുക്കിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അഫ്ഗാനിസ്താൻ കുട്ടികൾ. മലയാളം നന്നായി കൈകാര്യം ചെയ്യുന്ന വിദ്യാർഥികൾ മന്ത്രിയുമായി ഏറെ നേരം സംസാരിച്ചു.





കുട്ടികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി പഠനകാര്യങ്ങളും മനസ്സിലാക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി കേരളത്തിലെ വിദ്യാർഥികളായ അഫ്ഗാനിസ്താൻ സ്വദേശികൾ. ശ്രീകാര്യത്തെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അഞ്ച് കുട്ടികളാണ് ഇന്ന് രാവിലെ മന്ത്രിയെ കാണാൻ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയത്. ശ്രീകാര്യത്തെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി മുൻപ് ചെന്നപ്പോഴാണ് അഫ്ഗാനിസ്താൻ സ്വദേശികളായ വിദ്യാർഥികളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

Find out more: