നെഗറ്റീവ് കമന്റുകളെക്കുറിച്ച് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ! യൂട്യൂബ് ചാനലിലൂടെയായാണ് അവർ വിശേഷങ്ങൾ പങ്കിടാറുള്ളത്. വീട്ടിലെ കാര്യങ്ങളും ഭർത്താവിന്റെയും മക്കളുടെയുമെല്ലാം വിശേഷങ്ങളും അവർ പങ്കിടാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായും സിന്ധു എത്താറുണ്ട്. ഇളയ മകളായ ഹൻസികയ്‌ക്കൊപ്പം സ്‌കൂളിൽ പോയതും അഹാനയ്‌ക്കൊപ്പം സൂംബ ക്ലാസിൽ പോയതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ സോഷ്യൽമീഡിയയിൽ സജീവമാണ്. ഞാൻ കുഞ്ഞായിരുന്ന സമയത്ത് ഊട്ടിയിൽ പഠിക്കുമ്പോൾ ആനുവൽ ഡേയ്ക്കും പേരൻസ് ഡേയ്ക്കുമൊന്നും എന്റെ പേരൻസ് വന്നിട്ടില്ല. അവർ ആ സമയത്തൊക്കെ മസ്‌ക്കറ്റിലായിരുന്നു.
വല്ലപ്പോഴുമാണ് അവർ പിക് ചെയ്യാൻ വരുന്നത്. സ്‌കൂളിലെ പരിപാടികളിലെല്ലാം ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. വളർന്നപ്പോഴും ഡാൻസിനൊക്കെ കൂടുമായിരുന്നു. ഒരുപാട് സ്റ്റേജിൽ പെർഫോം ചെയ്തിട്ടുണ്ട്. എന്റെ പെർഫോമൻസൊന്നു അവരാരും കണ്ടിട്ടില്ല. ഹൻസികയും ജനിച്ച് കഴിഞ്ഞ് ട്രിവാൻഡ്രം ക്ലബിൽ ഏതോ ഒരു പരിപാടിക്ക് എന്റെ ഡാൻസ് ഉണ്ടായിരുന്നു. അന്നാണ് എന്റെ പേരൻസ് ഞാൻ പെർഫോം ചെയ്യുന്നത് കാണുന്നത്. എന്റെ പെർഫോമൻസ് കാണാൻ പേരൻസ് വരുന്നതും, അവരുടെ കൂടെ ഫോട്ടോയെടുക്കുന്നതും മൂന്ന് ദിവസത്തെ അവധിക്ക് വീട്ടിൽ പോവാനുമൊക്കെ അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ ഫ്രണ്ട്‌സിന്റെ പേരൻസൊക്കെ വരാറുണ്ട്. അസൂയയോടെ ഞാൻ അവരെ നോക്കും. അനിയത്തിയുടെ പെർഫോമൻസ് കാണാനായി ഞാൻ എപ്പോഴും പോവാറുണ്ടായിരുന്നു.
വീട്ടിൽ നിന്നാരും വന്നില്ലെന്നുള്ളൊരു തോന്നൽ അവൾക്കൊരിക്കലും വന്നിട്ടില്ല. നാളുകൾക്ക് ശേഷമായി സൂംബ ക്ലാസിൽ വന്നതിന്റെ വിശേഷങ്ങളും സിന്ധു കാണിച്ചിരുന്നു. കുറേ ആയി ഇങ്ങോട്ട് വന്നിട്ട്. അമ്മു നിർബന്ധിച്ച് വിട്ടതാണ് എന്നെ. അമ്മുവും ക്ലാസിന് വരുന്നുണ്ട്. അവൾ കൃത്യമായി തന്നെ ഇങ്ങോട്ടേക്ക് വരാറുണ്ട്. ആദ്യമായാണ് വർക്കൗട്ട് ചെയ്ത് വിയർക്കുന്നത്. സൂംബ ക്ലാസിന് ഷൂ മേടിക്കാൻ പോയതിന്റെ വ്‌ളോഗ് കണ്ടിരുന്നു. പിന്നെ ഇപ്പോഴാണ് ഇങ്ങോട്ടേക്ക് കാണുന്നതെന്നായിരുന്നു ട്രയിനർ സിന്ധുവിനോട് പറഞ്ഞത്.
ഇത്രയും ഫസ്‌ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്. നെഗറ്റീവ് കണ്ടാൽ അത് ഞങ്ങളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ട്. ബോഡി പാർട്‌സിനെക്കുറിച്ചൊക്കെ മോശം കമന്റുകൾ കണ്ടിട്ടുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാൽ എനിക്കൊന്നും തോന്നില്ല. ഞാനത് മൈൻഡ് ചെയ്യില്ലെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഞങ്ങളുടെ ഫോട്ടോയ്ക്ക് കീഴിൽ ചില സമയത്ത് കാണുന്ന കമന്റുകൾ വിവരിക്കാനാവില്ല, എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്.
Find out more: