റോൾസ് റോയ്‌സ് എന്റെ മരുമകന് ഞാൻ കൊടുത്തുവെന്നാണ് പറഞ്ഞുണ്ടാക്കിയത്; സുരേഷ് ഗോപി! കഴിഞ്ഞദിവസം നാടായ പ്രചാരണവേളയിൽ കല്യാൺ സിൽക്‌സ് ഉടമ കല്യാണരാമാനുമായി നടത്തിയ സൗഹൃദസംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെരെഞ്ഞെടുപ്പ് ചൂടും, അന്തരീക്ഷത്തിന്റെ ചൂടും വല്ലാതെയുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒപ്പം ചില ചെറിയ വലിയ വർത്തമാനങ്ങളും സുരേഷ് ഗോപി പങ്കിടുന്നുണ്ട്. മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ സജീവമായി തന്നെ സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്. കല്യാൺ സ്വാമിയുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും. തെരെഞ്ഞെടുപ്പ് അടുക്കും തോറും ആ ചൂടിലാണ് തൃശൂരിലെ സ്ഥാനാർഥി കൂടിയായ നടൻ സുരേഷ് ഗോപി. സ്വാമി, എല്ലാവരും പണം സമ്പാദിക്കും, സിനിമ നടന്മാർ സമ്പാദിക്കുമ്പോൾ ഒരുപാട് കഷ്ടപ്പാടുണ്ട്. അത് നസീറിന്റെ കാലം മുതൽക്കേ അങ്ങനെ ആണ്.





   അന്തരീക്ഷത്തിന്റെ ചൂടിനൊപ്പം റിഫ്ലെക്ടറിന്റെ ചൂടും കൂടിയാണ് അവർ ഏറ്റിരുന്നത്. തുടക്ക സമയത്ത് ഞാൻ അങ്ങനെ ആയിരുന്നു. സൂര്യന്റെ വെട്ടം പോരാ എന്ന് പറയുന്നവർ ആണ് സിനിമാക്കാർ. കാരണം ഈ റിഫ്ലെക്ടർ കൂടി അടിച്ചെങ്കിൽ മാത്രമേ ലൈറ്റ് സെറ്റ് ആകൂ. ഇന്ന് പിന്നെ റിഫ്ലെക്ടർ ഒന്നും ഇല്ല. ഇരുപത് വർഷമായി അതുകാണുന്നില്ല. ചൂടും വെയിലും ഒക്കെ കൊണ്ടാണ് സിനിമാക്കാർ പ്രവർത്തിക്കുന്നത്- എന്ന് സുരേഷ് ഗോപി പറഞ്ഞതും കല്യാൺ ഉടമ അടുത്ത കമന്റ് പങ്കുവച്ചു. നിങ്ങൾക്ക് കിട്ടുന്ന വരുമാനം കിട്ടിയാൽ ഞങ്ങൾ ഫുൾ ടൈം ചൂട് കൊള്ളാം എന്നായിരുന്നു കമന്റ്. എന്നാൽ സിനിമ സ്റ്റൈലിൽ എത്തി സുരേഷ് ഗോപിയുടെ മറുപടി. എന്റെ ഏറ്റവും വിലകൂടിയ കാറ് ഒരു കോടി പത്ത് ലക്ഷമാണ്. സ്വാമിക്ക് എത്ര കാറുണ്ട്. സ്വാമിക്കും കുടുംബത്തിനും ഉള്ള കാറുകൾ കൂട്ടിയിട്ട ഒരു വില പറയാമോ,ലാഭം പറയുമ്പോൾ ദൈവത്തെ ഒന്ന് ഓർക്കണം.





എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്റെ മകളോ ഞാനോ ആഗ്രഹിച്ചതല്ല റോൾസ് റോയ്സിൽ വരുന്നത്. സ്വാമിയുടെ തന്നെ ചേട്ടന്റെ മകൻ ആണ് റോൾസ് റോയ്‌സ് അയച്ചത്. അത് തന്നെ നാട്ടുകാർ പറഞ്ഞത് ഞാൻ മരുമകന് വേണ്ടി വാങ്ങി കൊടുത്തു എന്നാണ്. എന്റെ കൈയ്യിൽ ഇല്ല കേട്ടോ അത്രയൊന്നും എടുക്കാൻ. ആദ്യം കൊച്ചി വരെ മതി എന്നാണ് ഞാൻ പറഞ്ഞത്. രജിസ്‌ട്രേഷൻ ഇല്ലാത്ത വണ്ടി കൂടി കണ്ടതോടെ ചിലർ അങ്ങ് ഉറപ്പിച്ചു ഞാൻ കൊടുത്തതാണ് എന്ന്, പതിമൂന്നുകോടി. എനിക്ക് ഈ ജന്മം നടക്കുമോ? സുരേഷ് ഗോപി പറയുന്നു.





നല്ല ചൂടല്ലേ, രാഷ്ട്രീയത്തിന്റെയും, അന്തരീക്ഷത്തിന്റെയും എന്ന് സുരേഷ് ഗോപി പറയുമ്പോൾ ആരോപണങ്ങളുടെ ചൂടും എന്ന് മറ്റൊരാൾ പറയുന്നത് വൈറൽ വീഡിയോയിൽ കേൾക്കാം എന്നാൽ ആരോപണങ്ങൾക്ക് എനിക്ക് പുല്ലുവില ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. വലിയ ഒരു സ്ഥാനത്തേക്ക് കയറാൻ പോകുമ്പോൾ ചെറിയ ചൂടും കാര്യങ്ങളും ഒക്കെ കൊള്ളേണ്ടി വരുമെന്ന് കല്യാൺ ഉടമ പറയുമ്പോൾ കയറി കഴിഞ്ഞിട്ടാണ് കൊള്ളേണ്ടി വരുന്നതെന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം.

మరింత సమాచారం తెలుసుకోండి: