അദിതി ബാലൻ പൃഥ്വിരാജിനെയും നിവിൻ പോളിയെയും കുറിച്ച്! ചിത്രം ജൂൺ 30 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ഹൊറർ ത്രില്ലർ ആയ കോൾഡ് കേസ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൃഥ്വിരാജിനെ പോലൊരു സൂപ്പർ താരത്തിനൊപ്പം ആയത് കൊ അരുവി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച നടിയാണ് അദിതി ബാലൻ. പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഞാനും പൃഥ്വിരാജും തമ്മിൽ ഒരുപാട് കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സംസാരിച്ചിട്ടൊന്നും ഇല്ല.
എന്നാൽ കുറച്ചൊക്കെ സംസാരിച്ചിട്ടുമുണ്ട്. പൃഥ്വിരാജ് ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടുള്ള പ്രൊഫഷണൽ ആയിട്ടുള്ള സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഒരു രംഗത്തിൽ അഭിനയിക്കാൻ വരും, വിരൽ ഞൊടിയ്ക്കുന്ന അത്രയും എളുപ്പത്തിൽ ആ രംഗം അഭിനയിച്ച് പോവും. അദ്ദേഹത്തിനൊപ്പമുള്ള അഭിനയാനുഭവം ഗംഭീരമായിരുന്നു എന്ന് അദിതി പറയുന്നു. കേരളക്കരയായുള്ള തന്റെ ബന്ധത്തെ കുറിച്ചും സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ അദിതി സംസാരിച്ചു. എന്റെ അമ്മ മലയാളിയും അച്ഛൻ തമിഴുമാണ്.
എന്നാൽ ഞാൻ വളർന്നത് എല്ലാം ചെന്നൈയിൽ ആണ്. വീട്ടിൽ എല്ലാവരും മലയാളം സിനിമയുടെ ഫാൻസ് ആണ്. അച്ഛനും അമ്മയും കൂടുതലും കാണുന്നത് മലയാള സിനിമകളാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ഞാനും മലയാള സിനിമയുടെ ഫാനാണ്. ഇഷ്ട നടൻ മോഹൻലാലും- അദിതി പറഞ്ഞു. പടവെട്ട് എന്ന ചിത്രത്തിലാണ് അദിതി ബാലൻ നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിച്ചത്. ഭയങ്കര ജോളിയായിട്ടുള്ള ആളാണ് നിവിൻ പോളി. വലിയൊരു നടനാണ്. എന്നാൽ അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോൾ നമുക്ക് അത് അനുഭവപ്പെടില്ല.
എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അജിത്തിനൊപ്പം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷവും അദിതി പങ്കുവച്ചു. വളരെ ഡൗൺ ടു ഏർത്ത് ആയിട്ടുള്ള, ശാന്തനായിട്ടുള്ള ആളാണ് അജിത്ത് എന്നാണ് അദിതി പറയുന്നത്. പൃഥ്വിരാജിനൊപ്പം കോൾഡ് കേസിൽ അദിതി അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂൺ 30ന് റിലീസിനായി ഇരിക്കുകയാണ്.
Find out more: