നിനക്കൊരു സാധനം വെച്ചിട്ടുണ്ടെന്ന് ഞാൻ അവളോട് പറയാറുണ്ട്; പ്രസവ  രംഗങ്ങൾ മകളെ കാണിക്കുന്നതിനെ പറ്റി ശ്വേത മേനോൻ പറയുന്നത്! അനശ്വരമെന്ന ചിത്രത്തിലൂടെയായാണ് താരം മലയാളത്തിലേക്കെത്തിയത്. ചിത്രത്തിലെ താരാപഥം എന്ന ഗാനം ഏറെ പ്രശസ്തമാണ്. നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. ബ്ലസി സംവിധാനം ചെയ്ത കളിമണ്ണിൽ യഥാർത്ഥ പ്രസവരംഗം ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. പൂർണ മനസോടെയായാണ് താനും ശ്രീയും അതിന് സമ്മതം മൂളിയതെന്ന് ശ്വേത പറഞ്ഞിരുന്നു. മകൾ വലുതാവുമ്പോൾ ആ രംഗം തീർച്ചയായും കാണിച്ചുകൊടുക്കുമെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. മോഡലിംഗിലൂടെയായി സിനിമയിലെത്തിയ താരമാണ് ശ്വേത മേനോൻ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ച താരം ബിഗ് ബോസിലും മത്സരിച്ചിരുന്നു.




   സൗന്ദര്യ വേദികളിൽ സജീവമായിരുന്ന സമയത്തായിരുന്നു ശ്വേതയ്ക്ക് ബോളിവുഡിൽ നിന്നും അവസരങ്ങൾ ലഭിച്ചത്. ഞാൻ എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമായിരുന്നു. എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്ന് മകളെ കാണിക്കണമായിരുന്നു. അമ്മയാവുമ്പോഴാണ് നമ്മൾ അച്ഛനമ്മമാരെ ബഹുമാനിക്കാൻ പഠിക്കുന്നത്. അതുവരെ നമ്മൾ ധിക്കരിക്കുകയാണ് ചെയ്യുക. എന്റെ മോളിലും ഞാനത് കാണുന്നുണ്ട്. നിനക്ക് ഞാനൊരു സാധനം വെച്ചിട്ടുണ്ടെന്ന് ഞാനെപ്പോഴും അവളോട് പറയാറുണ്ട്.സ്വന്തം പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സിനിമയിൽ ഇത്രയേ ഉള്ളൂവെന്ന് നിങ്ങൾക്കറിയാം. ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ പ്രസവം ചിത്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതേക്കുറിച്ച് ഭർത്താവിനോട് പറഞ്ഞിരുന്നു. കണ്ടിട്ടുണ്ടെങ്കിലും അതൊന്നും അവൾക്ക് മനസിലായിട്ടില്ല. 10 വയസല്ലേ ആയിട്ടുള്ളൂ.




  അടുത്ത 10 വർഷം പല കാര്യങ്ങളും സംഭവിക്കും. വീട്ടിൽ നിന്നാണ് നമ്മൾ റെസ്‌പെക്ട് പഠിപ്പിച്ച് കൊടുക്കുന്നത്. അതുവെച്ചാണ് പുറത്ത് പെരുമാറുന്നത്. ആ സിനിമയിൽ എത്ര ശതമാനമാണ് വരുന്നതെന്ന് എനിക്കറിയാമായിരുന്നു. ഹാർഡ് ഡിസ്‌ക്ക് നമ്മുടെ കൈയ്യിലാണല്ലോ. പിന്നെ സംവിധായകൻ ബ്ലസിയേട്ടനല്ലേ, ഞാനത്രയുമൊന്നും ആലോചിച്ചിട്ടില്ല. അവര് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ് സിനിമയെ വിമർശിക്കുന്നത്. ബ്ലസിയെപ്പോലൊരു സംവിധായകനെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തവരാണ് സിനിമയെ വിമർശിക്കുന്നതെന്നും ശ്വേത പറഞ്ഞിരുന്നു.കണ്ടിട്ടുണ്ടെങ്കിലും അതൊന്നും അവൾക്ക് മനസിലായിട്ടില്ല. 10 വയസല്ലേ ആയിട്ടുള്ളൂ. അടുത്ത 10 വർഷം പല കാര്യങ്ങളും സംഭവിക്കും. വീട്ടിൽ നിന്നാണ് നമ്മൾ റെസ്‌പെക്ട് പഠിപ്പിച്ച് കൊടുക്കുന്നത്. അതുവെച്ചാണ് പുറത്ത് പെരുമാറുന്നത്. ആ സിനിമയിൽ എത്ര ശതമാനമാണ് വരുന്നതെന്ന് എനിക്കറിയാമായിരുന്നു.





   ഹാർഡ് ഡിസ്‌ക്ക് നമ്മുടെ കൈയ്യിലാണല്ലോ. പിന്നെ സംവിധായകൻ ബ്ലസിയേട്ടനല്ലേ, ഞാനത്രയുമൊന്നും ആലോചിച്ചിട്ടില്ല. അവര് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ് സിനിമയെ വിമർശിക്കുന്നത്. ബ്ലസിയെപ്പോലൊരു സംവിധായകനെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തവരാണ് സിനിമയെ വിമർശിക്കുന്നതെന്നും ശ്വേത പറഞ്ഞിരുന്നു.മകളിപ്പോൾ അഞ്ചാം ക്ലാസിലാണ്. അവൾ ബോംബൈയിലാണ്. വളരെ ഹാപ്പിയായായി പോവുന്നു. അവളടേതായ രീതിയിലാണ് അവൾ വളരുന്നത്. ഒരുപാട് എഴുതാനും പഠിക്കാനുമൊക്കെയുള്ളത് കൊണ്ട് ആൾ നല്ല തിരക്കിലാണ്. അവളുടെ കാര്യത്തിൽ ഞാൻ കുറച്ച് സ്ട്രിക്ടാണ്. കൂടെ നിന്ന് എല്ലാത്തിലും ഇടപെടുമ്പോൾ അമ്മ പോയി അഭിനയിക്കൂ. ഒടിടിയിലൊക്കെ ഒത്തിരി നല്ല സിനിമകൾ വരുന്നുണ്ടല്ലോയെന്ന് പറയാറുണ്ട്.

Find out more: