നിമിഷയെ അവഹേളിച്ച മാധ്യമപ്രവർത്തകന് മറുപടിയുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്! 2014ൽ ഇറങ്ങിയ ജിഗർതണ്ഡയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ഡ ഡബിൾ എക്‌സ് എന്ന പേരിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാം ഭാഗമാണെങ്കിലും തീർത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്. രാഘവ ലോറൻസും എസ്‌ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക മലയാളികളുടെ പ്രീയപ്പെട്ട നിമിഷ സജയൻ ആണ്. ഒട്ടേറെ ഹിറ്റുകളുടെ അമരക്കാരനായ കാർത്തിക് സുബ്ബരാജ് ആണ് ഈ ചിതവും സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ഡ ഡബിൾ എക്സ് നവംബർ പത്തിന് ആയിരുന്നു തീയറ്ററുകളിൽ എത്തിയത്. ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ. "ഒരാൾ സുന്ദരിയല്ല എന്നൊക്കെ നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്കറിയില്ല അത് നിങ്ങളുടെ മാനസികാവസ്ഥയാണെന്ന് ഞാൻ കരുതുന്നു . കാരണം ഒരാളെ നോക്കി അവർക്ക് സൗന്ദര്യമില്ല എന്ന് നിങ്ങൾക്ക് ആരോടും പറയാൻ അവകാശമില്ല.






 ഒരാളുടെ പ്രത്യക്ഷ സൗന്ദര്യത്തെ നിങ്ങൾ വിധിക്കണ്ട, അത് തെറ്റാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന മലയാളം സിനിമയിലെ അഭിനയം കണ്ടപ്പോൾ അവർ ഒരു മികച്ച പെർഫോമറാണെന്ന് ഞാൻ മനസിലാക്കി. എന്റെ ഈ കഥാപാത്രത്തിന് വേണ്ടി, ഒട്ടനവധി വികാരങ്ങൾ ഉള്ളിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു മികച്ച പെർഫോമറെ എനിക്ക് ആവശ്യമായിരുന്നു. വളരെ അനായാസമായ പ്രകടനം കൊണ്ട് നിമിഷ അത് സാധിച്ചു. അവൾക്കായി ഒരു ഓഡിഷൻ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അവൾ അത് ചെയ്യുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു" എന്നാണ് ഇതിനു കാർത്തിക് നൽകിയ മറുപടി. നിമിഷയെ അവഹേളിക്കുന്ന തരത്തിൽ ഉണ്ടായ ഈ പരാമർശത്തിൽ സമൂഹ മാധ്യമത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. തൊഴിലിടത്തിൽ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം വൃത്തികെട്ട സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതിൽ സിനിമാ വ്യവസായത്തിനും പങ്കുണ്ട്.





ഇത്തരം ആരോപണങ്ങൾ ഒക്കെ പലർക്കും നേരെ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. കാർത്തിക് പ്രതികരിച്ച പോലെ ഒരാൾ എങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ ഇതൊക്കെ മുൻപേ തടയാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ നായികയായ നിമിഷയെ അവഹേളിക്കുന്ന തരത്തിൽ ഒരു മാധ്യമ പ്രവർത്തകൻ സംസാരിച്ചിരുന്നു. ഇതിനു കാർത്തിക് സുബ്ബരാജ് നൽകിയ മാസ്സ് മറുപടിയാണ് സൈബറിടത്തിൽ ഇപ്പോൾ വൈറൽ ആവുന്നത്. ചിത്രത്തിലെ നായികയെ 'അത്ര സുന്ദരിയല്ല' എന്നായിരുന്നു റിപ്പോർട്ടറുടെ പരാമർശം. ഇത് കേട്ടയുടനെ തന്നെ കാർത്തിക് പ്രതികരിക്കുകയായിരുന്നു. 





"ചിത്ത സിനിമയിൽ നിമിഷ വേറെ ലെവലിൽ അഭിനയിച്ചിട്ടുണ്ട്, അവർ കാണാൻ അത്ര സുന്ദരി അല്ലെങ്കിലും നന്നായി അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലേക്ക് രാഘവ ലോറൻസ് മാസ്റ്ററിന് ഓപ്പോസിറ്റ് ആയിട്ട് അവരെ ചൂസ് ചെയ്യാൻ ഉണ്ടായ കാരണം എന്താണ്" എന്നായിരുന്നു റിപ്പോർട്ടർ കാർത്തിക് സുബ്ബരാജിനോട് ചോദിച്ചത്.സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ഡ ഡബിൾ എക്സ് നവംബർ പത്തിന് ആയിരുന്നു തീയറ്ററുകളിൽ എത്തിയത്. ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ. 2014ൽ ഇറങ്ങിയ ജിഗർതണ്ഡയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ഡ ഡബിൾ എക്‌സ് എന്ന പേരിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

Find out more: