താജിൽ ഐക്കോണിക്ക് കഥാപാത്രത്തെ അവതരിപ്പിച്ചതിലെ വെല്ലുവിളികൾ വെളിപ്പെടുത്തി നടി അതിഥി റാവു. അനശ്വരമായ ഒരു പ്രണയ ശില്പമായി അനാർക്കലിയും സലീമും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. പുതിയ കാലത്ത് അനാർക്കലിയെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം അതിഥി റാവു ഹൈദരി. മുഗൾ സാമ്രാജ്യത്തിൻ്റെ കിരാതമായ ചെയ്തികളിൽ പ്രാണപ്രിയൻ്റെ പ്രാണനു വേണ്ടി അവൾ രക്തസാക്ഷിയായി മാറി. അഴകുകൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിക്കുന്ന അതിഥി റാവു ഹൈദരിയുടെ പുതിയ വേഷപ്പകർച്ചയാണ് അനാർക്കലി. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന വെബ്സീരിസിലാണ് അനാർക്കലിയായി അതിഥി എത്തിയത്. സീ ഫൈവിൽ മാർച്ച് മൂന്നിനു റിലീസ് ചെയ്ത സീരിസിൽ ധർമേന്ദ്ര, നസറുദ്ദീഷ ഷാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനാർക്കലിയുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രം മുഗൾ-ഇ-ആസം ക്ലാസിക്കാണ്.
അതേ കഥ തന്നെ വീണ്ടും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. അത്ര വലിയൊരു ടാസ്ക് അതിനു മുന്നിലുണ്ട്. അതിനാൽ ഈ കഥാപത്രത്തിലേക്ക് അവസരം വന്നപ്പോൾ ആദ്യം നോ പറഞ്ഞിരുന്നു. പിന്നീട് ചിത്രത്തിൻ്റെ അണിറ പ്രവർത്തകർ ചെന്നൈയിൽ വന്ന് എന്നെ നേരിട്ട് കണ്ടു. കഥ പറച്ചിലിൻ്റെ രീതിയും ആഖ്യാനവും എനിക്കിഷ്ടപ്പെട്ടു. അവർ വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടോടെയാണ് സമീപിക്കുന്നതെന്ന് എനിക്ക് മനസിലായി. പ്രതീക്ഷയും സ്നേഹവും നിറഞ്ഞ നിഷ്കളങ്കയെങ്കിലും അവൾ ധൈര്യശാലിയുമാണ്. തൻ്റെ സ്നേഹത്തിലും വിശ്വസ്തതയിലും ഉറച്ചുനിൽക്കുന്നതിനാണ് അവൾ ശിക്ഷ ഏറ്റുവാങ്ങിയത്. അവളെ അവതരിപ്പിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. അനാർക്കലി സ്വാതന്ത്ര്യത്തിനായി കൊതിക്കുന്ന ഒരു പെൺകുട്ടിയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിലായി മൂന്നു വെബ്സീരിസുകളാണ് ഇനി അതിഥിയുടേതായി എത്തുന്നത്. സി ഫൈവിലെ താജ്: ഡിവൈഡഡ് ബൈ ബ്ലഡ്, നെറ്റ്ഫ്ളിക്സിൽ ഹീരമന്ദി, ആമസോൺ പ്രൈം വീഡിയോയിൽ ജൂബിലി എന്നിവയാണ് അതിഥി അഭിനയിക്കുന്ന വെബ്സീരിസുകൾ. വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവരും ഒപ്പമെത്തുന്നു. മണിരത്നം സംവിധാനം ചെയ്തു 2018 ൽ റിലീസായ ചെക്കാ ചിവന്ത വാനത്തിനു ശേഷം മൂവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഗാന്ധി ടോക്സ്. സൈലൻ്റ് മൂവിയാണ് ഗാന്ധി ടോക്സ്. അതിഥി റാവു ഹൈദരി നായികയായി ഇനിയെത്തുന്ന സിനിമ ഗാന്ധി ടോക്സാണ്. 2006 ൽ പുറത്തിറങ്ങിയ മലയാള സിനിമ പ്രജാപതിയിലൂടെയാണ്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. 2022 ൽ പുറത്തിറങ്ങിയ ഹെയ് സെനാമിക എന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ദുൽഖറാിരുന്നു അതിഥിയുടെ നായികൻ.
അനാർക്കലിയുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രം മുഗൾ-ഇ-ആസം ക്ലാസിക്കാണ്. അതേ കഥ തന്നെ വീണ്ടും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. അത്ര വലിയൊരു ടാസ്ക് അതിനു മുന്നിലുണ്ട്. അതിനാൽ ഈ കഥാപത്രത്തിലേക്ക് അവസരം വന്നപ്പോൾ ആദ്യം നോ പറഞ്ഞിരുന്നു. പിന്നീട് ചിത്രത്തിൻ്റെ അണിറ പ്രവർത്തകർ ചെന്നൈയിൽ വന്ന് എന്നെ നേരിട്ട് കണ്ടു. കഥ പറച്ചിലിൻ്റെ രീതിയും ആഖ്യാനവും എനിക്കിഷ്ടപ്പെട്ടു. അവർ വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടോടെയാണ് സമീപിക്കുന്നതെന്ന് എനിക്ക് മനസിലായി. പ്രതീക്ഷയും സ്നേഹവും നിറഞ്ഞ നിഷ്കളങ്കയെങ്കിലും അവൾ ധൈര്യശാലിയുമാണ്. തൻ്റെ സ്നേഹത്തിലും വിശ്വസ്തതയിലും ഉറച്ചുനിൽക്കുന്നതിനാണ് അവൾ ശിക്ഷ ഏറ്റുവാങ്ങിയത്.
Find out more: