കല്യാണം കഴിക്കുന്നതും ഒന്നിച്ച് ജീവിക്കുന്നതും സ്വപ്‌നം കാണും; ദിയ കൃഷ്ണ പറഞ്ഞത്! അഭിനയത്തിലല്ല ബിസിനസ് രംഗത്താണ് താരപുത്രിക്ക് താൽപര്യം. ഓൺലൈൻ ബിസിനസുമായി സജീവമാണ് ദിയ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുൻകാമുകനൊപ്പമുള്ള ഡാൻസ് വീഡിയോകൾ വൈറലായിരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും ബ്രേക്കപ്പാവുകയായിരുന്നു. വിവാഹത്തിലെത്തണമെന്നൊക്കെ ആഗ്രഹിക്കാറുണ്ടെങ്കിലും, എന്തോ തന്റെ പ്രണയങ്ങളെല്ലാം പരാജയമാവുകയായിരുന്നുവെന്ന് ദിയ പറയുന്നു. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ദിയ പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.




എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞുവെന്ന തരത്തിലുള്ള റൂമർ അടുത്തിടെ പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയയിൽ ഇത്രയധികം ആക്ടീവായ ഞാൻ എൻഗേജ്ഡായിക്കഴിഞ്ഞാൽ അത് വീഡിയോയിലൂടെ കാണിക്കാതിരിക്കുമോ. ഭയങ്കര ഓവറും ഹൈപ്പറുമായി ഞാൻ വീഡിയോകൾ ചെയ്യില്ലേ, എല്ലാം നിങ്ങളെ കാണിക്കില്ലേ. എന്തൊക്കെ കാണിച്ച് നിങ്ങളെ വെറുപ്പിക്കാനുള്ളതാണ്. ഭയങ്കര ആഡംബരത്തോടെയേ ഞാൻ എൻഗേജ്ഡാവുകയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാൻ സീക്രട്ടായി വെക്കത്തില്ല. ഇൻസ്റ്റഗ്രാമിലൂടെയായിരിക്കും ആദ്യം അതേക്കുറിച്ച് പറയുന്നത്. റിലേഷൻഷിപ്പിലായിരിക്കുമ്പോൾ അവരെ കല്യാണം കഴിച്ച് കുട്ടികളൊക്കെയായി ജീവിക്കുന്നത് ഞാൻ സ്വപ്‌നം കാണാറുണ്ട്. പക്ഷേ, എന്ത് പറയാനാ, ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാവരും, ബാക്കി ഞാൻ പറയുന്നില്ല. മുൻപ് പ്രണയിച്ചിരുന്നവർ ഇങ്ങോട്ട് സംസാരിക്കാൻ വന്നാൽ ഞാൻ സംസാരിക്കാറുണ്ട്.





ആരോടും എനിക്കൊരു വെറുപ്പില്ല. ബ്രേക്കപ്പായെന്ന് കരുതി അവരെ കണ്ടുകഴിഞ്ഞാൽ അറിയാത്തവരെപ്പോലെ നടക്കാൻ എനിക്കറിയില്ല. ഞാൻ അങ്ങനെ ചെയ്യാറില്ല. ഫ്രണ്ട്‌സായതിന് ശേഷമാണ് നമ്മൾ റിലേഷനിലാവുന്നത്. അതെപ്പോഴും അവിടെ കാണും. നിങ്ങളെ കണ്ടാൽ നല്ല ജാഡയാണെന്ന് തോന്നും. ഒട്ടും ജാഡയില്ലാത്ത ആളാണെന്നത് പരിചയപ്പെടുമ്പോഴേ മനസിലാവുകയുള്ളൂ എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. സ്‌കൂൾ കാലം മുതലേ ഞാനിത് കേൾക്കാൻ തുടങ്ങിയതാണ്. ഞാൻ അങ്ങോട്ട് ചാടിക്കയറി സംസാരിക്കുന്നൊരാളല്ല. ഇങ്ങോട്ട് വന്ന് സംസാരിക്കുന്നവരോട് നല്ല ഫ്രണ്ട്‌ലിയായി തന്നെ ഞാൻ നിൽക്കാറുണ്ട്.




 എനിക്കിഷ്ടമല്ലാത്തവർ പോലും എന്നോടൊരു സഹായം ചോദിച്ച് വന്നാൽ ഞാൻ റിജയ്ക്ട് ചെയ്യില്ല.അശ്വിൻ ചേട്ടനുമായി ഡേറ്റിംഗിലാണോയെന്ന് ചോദ്യത്തിനും ദിയ മറുപടിയേകിയിരുന്നു. ഞങ്ങൾക്ക് പോലും ഇതേക്കുറിച്ചറിയില്ല. അതിനിടയിൽ നിങ്ങളത് കണ്ടുപിടിച്ച് കളഞ്ഞല്ലോ, ക്യാമറ കൈകാര്യം ചെയ്തിരുന്ന അശ്വിനോട് ദിയ നമ്മൾ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു മറുപടി. ഇനി ആവുമോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അശ്വിൻ പറഞ്ഞത്.

Find out more: