ഇപ്പോൾ മകൾക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ്; അഭിരാമി പറഞ്ഞതുപോലെ കുസൃതിക്കാരിയാണ് കൽകി! ദീപാവലി ആശംസകളും, ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും, ആഘോഷത്തിന്റെ ചിത്രങ്ങളുമൊക്കെയായി എല്ലാ സെലിബ്രിറ്റികളും ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഓരോ ചിത്രങ്ങളും, ഓരോ ആഘോഷങ്ങളും നിറമുള്ളതും തിളങ്ങുന്നതുമൊക്കെയാണ്. എന്നാൽ അഭിരാമി പങ്കുവച്ച വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങൾ പൊടി പൊടിപൊടിക്കുകയാണ്. മാസങ്ങൾക്ക് മുൻപാണ് ഒരു പെൺകുഞ്ഞിനെ ഞങ്ങൾ ദത്ത് എടുത്തു, കൽകി എന്നാണ് അവളുടെ പേര് എന്ന് പറഞ്ഞ് അഭിരാമി സോഷ്യൽ മീഡിയയിൽ എത്തിയത്. തുടക്കത്തിൽ മകളുടെ മുഖം അഭിരാമി കാണിച്ചിരുന്നില്ല. 





ഓണത്തിനാണ് മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ചത്. അതിന് ശേഷം മകളുടെ വിശേഷങ്ങളും അവളുടെ വളർച്ച ആസ്വദിയ്ക്കുന്നതിനെ കുറിച്ചും എല്ലാം അഭിരാമി അഭിമുഖങ്ങളിൽ വാചാലയാകുമായിരുന്നു. ചെറിയൊരു ബ്രേക്കിന് ശേഷം ഇപ്പോൾ അഭിനയത്തിലും സജീവമായിരിക്കുകയാണ് അഭിരാമി. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്ന നടി പിന്നീടൊരു ബ്രേക്ക് എടുക്ക് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോൾ തമിഴ്‌നാട്ടിൽ സെറ്റിൽഡ് ആയി. ടെലിവിഷൻ ഷോകളിലും അഭിനയത്തിലും എല്ലാം അഭിരാമി ഇപ്പോൾ സജീവമാണ്. ഗരുഡൻ എന്ന ചിത്രമാണ് മലയാളത്തിൽ ഏറ്റവുമൊടുവിൽ റിലീസായത്. 





അഭിരാമിയ്ക്കും കുടുംബത്തിനും ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. കൽക്കിയുടെ കുസൃതികളെ കുറിച്ചും ക്യൂട്‌നസ്റ്റനെ കുറിച്ചും കമന്റിടാത്തവരുമില്ല. 'ദീപാവലി ആശംസകൾ കുഞ്ഞേ, ലോകത്തിലെ എല്ലാ സന്തോഷവും അനുഗ്രഹവും നിനക്കുണ്ടാവട്ടെ. എല്ലാ ദിവസവും, ഓരോ നിമിഷവും ജീവിതത്തെ സ്‌നേഹിക്കാനും ആഘോഷിക്കാനും നിനക്ക് കഴിയട്ടെ. നിന്റെ ഊഷ്മളമായ ആത്മാവും ദയയുള്ള ഹൃദയവും നിന്റെ ജീവിതത്തിൽ എന്നും പ്രകാശം നിറയ്ക്കട്ടെ' എന്നാണ് വീഡിയോയ്‌ക്കൊപ്പം അഭിരാമി കുറിച്ചത്.



ഓരോ ചിത്രങ്ങളും, ഓരോ ആഘോഷങ്ങളും നിറമുള്ളതും തിളങ്ങുന്നതുമൊക്കെയാണ്. എന്നാൽ അഭിരാമി പങ്കുവച്ച വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങൾ പൊടി പൊടിപൊടിക്കുകയാണ്. മാസങ്ങൾക്ക് മുൻപാണ് ഒരു പെൺകുഞ്ഞിനെ ഞങ്ങൾ ദത്ത് എടുത്തു, കൽകി എന്നാണ് അവളുടെ പേര് എന്ന് പറഞ്ഞ് അഭിരാമി സോഷ്യൽ മീഡിയയിൽ എത്തിയത്. തുടക്കത്തിൽ മകളുടെ മുഖം അഭിരാമി കാണിച്ചിരുന്നില്ല. ഓണത്തിനാണ് മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ചത്.

Find out more: