ഏവർക്കും പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്ഗ്‌ബോസ് സീസൺ 2 എന്നത്. ബിഗ് ബോസിന്റെ വിജയി ആയി ആളുകൾ കരുതിയിരുന്ന രജിത് കുമാർ അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്തായത് ഏഷ്യാനെറ്റിനും മോഹൻലാലിനും ബിഗ് ബോസ് ഷോയ്ക്കും വലിയ തിരിച്ചടി ആണ് സമ്മാനിച്ചത്. സഹ മത്സരാർത്ഥികളിൽ ഒരാൾ ആയ രേഷ്മയുടെ കണ്ണിൽ ഒരു ടാസ്‌കും ആയി ബന്ധപ്പെട്ട് മുളക് തേച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആണ് രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കാൻ കാരണം.
മഴവിൽ മനോരമയുടെ ഫേസ് ബുക് പേജുകളിലെ എല്ലാ വീഡിയോകൾക്കും പോസ്റ്റുകൾക്കും താഴെ രജിത് ആർമി അഭ്യർത്ഥനയും ആയി എത്തി കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബോസിന്റെ ഫൈനൽ ദിവസം നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിൽ രജിത് കുമാറിനെ എത്തിക്കാൻ കഴിയുമോ എന്നാണ് രജിത് ആർമി മഴവിൽ മനോരമയോട് അഭ്യർത്ഥിക്കുന്നത്. നിരവധി ആളുകളാണ് മഴവിൽ മനോരമായോടും സുരേഷ് ഗോപിയോടും ഈ ആവശ്യം ഉന്നയിച്ചു രംഗത്ത് വന്നിരിക്കുന്നത്.
എന്നാലിപ്പോൾ നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിലേക്ക് രജിത് കുമാർ എത്തും എന്നു തന്നെയുള്ള ശുഭാപ്തി വിശ്വാസത്തിൽ ആണ് ആരാധകർ."ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുന്ന അന്ന്.. ഞങ്ങളുടെ രജിത് സാറിനെ ഗസ്റ്റ് ആയ് കൊണ്ട് വരണം സുരേഷ് ചേട്ടാ ..
ഇത് ഒരുകൂട്ടം ഫാൻസിന്റെ ആഗ്രഹം ആണ് ഒപ്പം ദുഃഖവും" എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. "രജിത് + സുരേഷ് ഗോപി + മനോരമ നല്ലൊരു കോമ്പിനേഷൻ അല്ലേ എന്നും ധാർമ്മികതയെയും പ്രേക്ഷകരേയും മാനിക്കാത്ത കോർപ്പറേറ്റ് ഏഷ്യാനെറ്റിന് മറുപടി കൊടുക്കൂ' എന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.
ബിഗ്ഗ്‌ബോസിലെ ആ സംഭവത്തിൽ രജിത് കുമാർ മാപ്പ് പറഞ്ഞിട്ടും അദ്ദേഹത്തെ ഷോയിൽ നിന്നും പുറത്താക്കിയതും കുറച്ചൊന്നുമല്ല അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ചത്. ഈ പ്രതിഷേധം ഇപ്പോൾ എത്തി നിൽക്കുന്നത് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സുരേഷ് ഗോപി അവതാരകൻ ആയെത്തുന്ന 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന ഷോയിൽ ആണ്.
click and follow Indiaherald WhatsApp channel