മെലിഞ്ഞ് എല്ലും തോലുമായ പൃഥ്വിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് പോയിയെന്ന് മല്ലിക സുകുമാരൻ! ആടു ജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഡയറ്റും വർക്കൗട്ടുമൊക്കെയായാണ് മെലിഞ്ഞത്. അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അന്നത്തെ പൃഥ്വിയുടെ ഫോട്ടോ കണ്ട് ശരിക്കും കരഞ്ഞ് പോയിരുന്നുവെന്ന് മല്ലിക സുകുമാരൻ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവർ മകനെക്കുറിച്ച് വാചാലയായത്. ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞ അവനെ കണ്ടപ്പോൾ തന്നെ കരഞ്ഞ് പോയി. അപ്പോൾ എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. കഥാപാത്രത്തെ ഉൾക്കൊള്ളാനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് പല താരങ്ങളും നടത്താറുള്ളത്. 





  രാജുവിന്റെയും വലിയ മോഹമായിരുന്നു അതിൽ അഭിനയിക്കുന്നത്. ആ പുസ്തകം വായിച്ച എല്ലാവർക്കും ഇത് സിനിമയായാൽ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.ഏതാണ്ട് പത്തുമുപ്പത് കിലോയൊക്കെ കുറച്ച് അസ്ഥിപഞ്ജരം പോലെയായി. കൂട്ടത്തിലൊരു കട്ടത്താടിയും. ബ്ലസിയുടെ വലിയൊരു സ്വപ്‌നമാണത്. എത്രയോ വർഷമായിട്ട് അതിന്റെ പിന്നാലെയാണ്. ഡോക്ടേഴ്‌സിനെയൊക്കെ കൺസൽട്ട് ചെയ്തതിന് ശേഷമാണ് അവൻ മെലിഞ്ഞത്. ഇനി ജന്മത്ത് ഇതേപോലെ വെയ്റ്റ് കുറക്കാൻ ഞാനില്ലെന്ന് അവൻ പറഞ്ഞിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് അവൻ. ഇവിടുന്ന് പോയപ്പോൾ തന്നെ പത്തിരുപത് കിലോ കുറവായിരുന്നു. പിന്നെയും കുറച്ചു.സിക്‌സ് പാക്കോ, ഫോർ പാക്കോ എല്ലാം ഇങ്ങ് കാണാമായിരുന്നു. 




  കൊറോണ കാരണം അവർ അവിടെ ശരിക്കും എൻജോയ് ചെയ്തിരുന്നു. ഇവിടെ വന്നപ്പോഴാണ് കൊവിഡൊക്കെ തുടങ്ങിയത്. ലൂസിഫർ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. പൃഥ്വിരാജിനെ മകൻ എന്ന നിലയിലാണ് എനിക്കിഷ്ടം. ഇന്ദ്രനും പൃഥ്വിയും എന്റെ പ്രൊഡക്ഷനാണ്. ഫൈനൽ ക്രഡിറ്റ് എനിക്കാണെന്ന് മുൻപ് ഞാൻ പറഞ്ഞിരുന്നു. ഒറ്റയടിക്ക് ഇത്രയധികം തടിയന്നും കുറക്കരുത്. വേറെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ വരുമെന്ന് എന്റെ ബ്രദർ പറഞ്ഞിരുന്നു. അതൊക്കെ കേട്ടതോടെ ഞാൻ നല്ല ടെൻഷനിലായിരുന്നു.



അപ്പോൾ എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. കഥാപാത്രത്തെ ഉൾക്കൊള്ളാനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് പല താരങ്ങളും നടത്താറുള്ളത്. രാജുവിന്റെയും വലിയ മോഹമായിരുന്നു അതിൽ അഭിനയിക്കുന്നത്. ആ പുസ്തകം വായിച്ച എല്ലാവർക്കും ഇത് സിനിമയായാൽ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.ഏതാണ്ട് പത്തുമുപ്പത് കിലോയൊക്കെ കുറച്ച് അസ്ഥിപഞ്ജരം പോലെയായി. കൂട്ടത്തിലൊരു കട്ടത്താടിയും. ബ്ലസിയുടെ വലിയൊരു സ്വപ്‌നമാണത്. എത്രയോ വർഷമായിട്ട് അതിന്റെ പിന്നാലെയാണ്. ഡോക്ടേഴ്‌സിനെയൊക്കെ കൺസൽട്ട് ചെയ്തതിന് ശേഷമാണ് അവൻ മെലിഞ്ഞത്. ഇനി ജന്മത്ത് ഇതേപോലെ വെയ്റ്റ് കുറക്കാൻ ഞാനില്ലെന്ന് അവൻ പറഞ്ഞിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് അവൻ. ഇവിടുന്ന് പോയപ്പോൾ തന്നെ പത്തിരുപത് കിലോ കുറവായിരുന്നു. 

Find out more: