കുഞ്ഞാറ്റ എന്താണ് ഉദ്ദേശിച്ചത്? മനോജ് കെ ജയന്റെയും, ആശയുടെയും, ഫോട്ടോ പങ്കുവച്ച് താരപുത്രി ഉദേശിവ്ഹത് എന്ത്? അച്ഛനും അമ്മയും വേർപിരിഞ്ഞ്, രണ്ട് ജീവിതത്തിലേക്ക് പോയി എങ്കിലും കുഞ്ഞാറ്റ രണ്ടിടത്തും ഹാപ്പിയാണ്. കൂടുതലും അച്ഛൻ മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണ് കുഞ്ഞാറ്റ നിൽക്കുന്നത്. അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ കുഞ്ഞാറ്റ. നല്ല സ്‌റ്റൈലൻ ലുക്കിൽ നിൽക്കുന്ന മനോജ് കെ ജയനെയും ആശയെയും ചിത്രത്തിൽ കാണാം. 'they not like us' എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണ് അതുകൊണ്ട് താരപുത്രി ഉദ്ദേശിച്ചത്- ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കൺഫ്യൂഷനിലാണ് സോഷ്യൽ മീഡിയ.




സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും, വളരെ ചെറുപ്പം മുതലേ ലൈംലൈറ്റൽ തന്നെ നിൽക്കുന്ന ആളാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജസ്വിനി. അതേ സമയം മനോജ് കെ ജയനുമായി വേർപിരിഞ്ഞ ഉർവശി 2013 ൽ ശിവപ്രസാദിനെ വിവാഹം ചെയ്തിരുന്നു. ഭർത്താവിനും കുഞ്ഞിനുമൊപ്പം ചെന്നൈയിൽ സെറ്റിൽഡ് ആയ ഉർവശി നാട്ടിൽ എത്തുമ്പോഴൊക്കെ മകളെ കാണാറുണ്ട്. അമ്മയ്‌ക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം കുഞ്ഞാറ്റയും പാഴാക്കാറില്ല. 2008 ൽ ഉർവശിയുമായി വേർപിരിഞ്ഞതിന് ശേഷം 2011 ൽ ആണ് ആശ മനോജ് കെ ജയനും കുഞ്ഞാറ്റയ്ക്കും കൂട്ടായി അവരുടെ ജീവിതത്തിലേക്ക് വന്നത്.





അന്ന് മുതൽ കുഞ്ഞാറ്റയെ സ്വന്തം മകളെ പോലെ തന്നെയാണ് ആശ സ്‌നേഹിച്ചതും പരിചരിച്ചതും. അമ്മ എന്ന് തന്നെയാണ് കുഞ്ഞാറ്റ ആശയെ വിളിയ്ക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം തന്നെ എത്രമാത്രം സന്തോഷിപ്പിയ്ക്കുന്നു എന്ന് പലപ്പോഴും മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്.'ഞങ്ങളെ പോലെ അല്ല' എന്നത് തന്നെയായിരിക്കാം, കാരണം ചിത്രത്തിൽ ആശയുടെയും മനോജ് കെ ജയന്റെയും പ്രണയവും സന്തോഷവുമാണ് കാണുന്നത്. ഇരുവർക്കുമൊപ്പം സന്തോഷത്തോടെ ജീവിയ്ക്കുന്ന കുഞ്ഞാറ്റ, സന്തോഷത്തോടെ പങ്കുവച്ച ഫോട്ടോയ്ക്ക് 'ഇഷ്ടമല്ല' എന്ന ക്യാപ്ഷന്റെ ആവശ്യമില്ലല്ലോ. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തിൽ അച്ഛനും ആശ അമ്മയും ഞങ്ങളെ പോലെ അല്ല എന്നാവാം കുഞ്ഞാറ്റ ഉദ്ദേശിച്ചത് എന്നൊരു കൂട്ടർ അഭിപ്രായപ്പെടുന്നു.





അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ കുഞ്ഞാറ്റ. നല്ല സ്‌റ്റൈലൻ ലുക്കിൽ നിൽക്കുന്ന മനോജ് കെ ജയനെയും ആശയെയും ചിത്രത്തിൽ കാണാം. 'they not like us' എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണ് അതുകൊണ്ട് താരപുത്രി ഉദ്ദേശിച്ചത്- ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കൺഫ്യൂഷനിലാണ് സോഷ്യൽ മീഡിയ.മീഡിയ സ്റ്റഡീസ് ആന്റ് സൈക്കോളജിയാണ് കുഞ്ഞാറ്റ പഠിച്ചത്. പഠനം പൂർത്തിയാക്കി കുറച്ച് കാലം ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇനി അതുപേക്ഷിച്ച് സിനിമയിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നല്ല കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് താരപുത്രി. ദൈവം അനുഗ്രഹിച്ചാൽ ഉടനെ സിനിമയിൽ കാണാം എന്ന് കുഞ്ഞാറ്റ പറയുന്നു.

Find out more: