സോനുവിന്റെ ഡെലിവറിയെക്കുറിച്ച് ചോദിച്ചവരോട് ബഷീർ! മഷൂറയെ ആശുപത്രിയിൽ അഡ്മിറ്റാക്കിയത് മുതൽ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആയിരക്കണക്കിന് പേരാണ് പേഴ്‌സണലായി മെസ്സേജ് അയയ്ക്കുന്നത്. വീഡിയോകളുടെ താഴെയും മഷുവിനെക്കുറിച്ച് ചോദിച്ചുള്ള കമന്റുകളുണ്ട്. അതിനാലാണ് തിരക്കിനിടയിലും വ്‌ളോഗ് ചെയ്യുന്നതെന്ന് ബഷീർ വ്യക്തമാക്കിയിരുന്നു. ലേബർ റൂമിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായി മഷൂറയും എത്തിയിരുന്നു. ആശുപത്രിയിൽ തന്നെ നിൽക്കേണ്ട സന്ദർഭം വന്നാൽ സുഹാനയേയും പപ്പയേയും മമ്മയേയുമൊക്കെ കൊണ്ടുവരാനായി അജീത്തയോടും റഫീക്കയോടും പറഞ്ഞിട്ടുണ്ട്. അവരുടെ വീട്ടിലാണ് സൈഗുവും സുനുവും എന്നും ബഷീർ വ്യക്തമാക്കിയിരുന്നു. സ്വന്തം കുടുംബത്തിലൊരാളെ പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിച്ചാൽ എങ്ങനെയായിരിക്കും അതുപോലെയാണ് ബഷീർ ബഷിയുടെ ആരാധകരുടെ ഇപ്പോഴത്തെ അവസ്ഥ.
എന്തെങ്കിലും കാരണവശാൽ ആശുപത്രിയിൽ നിന്നും മാറാനാവാതെ വന്നാൽ സോനുവിന് എല്ലാവരെയും കൂട്ടി വരാനുള്ള സൗകര്യത്തിനാണ് അജീത്തയുടെ വീട്ടിൽ അവരെ നിർത്തുന്നത്. മഷുവിന് കുറച്ച് സാധനങ്ങളൊക്കെ കൂടി വേണം. അതൊക്കെ എടുത്ത് ഇന്ന് (വെള്ളിയാഴ്ച) രാത്രി മുഴുവനും ഉറങ്ങാതെ മഷൂന്റെ കൂടെയിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ബഷീർ പറയുന്നു. എന്തൊക്കെയാണ് സിറ്റുവേഷൻ എന്നറിയില്ലല്ലോ. എല്ലാം ഈ വ്‌ളോഗിലൂടെയായി നിങ്ങളെ കാണിക്കാം. എല്ലാ കാര്യങ്ങൾക്കും കൂടി നടന്ന് തലയൊക്കെ പെരുത്തിരിക്കുകയാണ്. സംസാരിക്കുമ്പോൾ വാക്കുകളൊക്കെ കിട്ടാതെ വരികയാണ്. പറഞ്ഞത് തന്നെ പിന്നേം പറഞ്ഞപ്പോൾ സുഹാന ബഷീറിനെ കളിയാക്കിയിരുന്നു. എനിക്കാണേൽ വിശപ്പില്ല, ഒന്നും കഴിക്കാനും തോന്നുന്നില്ല.
ഭാര്യയെ ലേബർറൂമിലേക്ക് കയറ്റിയാൽ ഒട്ടുമിക്ക ഭർത്താക്കൻമാരുടെയും കാര്യം ഇതുപോലെയായിരിക്കും. എല്ലാത്തിനും ഓടിനടന്ന് ആഹാരമൊക്കെ കഴിക്കാനൊന്നും തോന്നില്ല. സുഹാന പ്രഗ്നന്റായിരുന്നപ്പോൾ ഇതൊന്നും കണ്ടില്ലേ എന്ന കമന്റും ഞാൻ കണ്ടിരുന്നു. അന്ന് ഞാൻ ഇതിനും അപ്പുറം ഓടിയിട്ടുണ്ട്. ആ ടൈമിൽ സാമ്പത്തികമായി ഞാൻ സീറോയായിരുന്നു. ക്യാഷിന് വേണ്ടിയും ഓടിയിട്ടുണ്ട്. അതൊക്കെ സോനുവിന് അറിയാം. ഞാൻ അവളുടെ കൂടെ തന്നെയുണ്ടായിരുന്നു. ലേബർറൂമിലൊന്നും ഞാൻ കയറിയിട്ടില്ല. സുഹാനയുടെ കാര്യത്തിൽ ഈ ഓട്ടം കണ്ടില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ്. ഇന്ന് ക്യാഷിന് വേണ്ടി ഓടേണ്ടി വന്നിട്ടില്ല. യൂട്യൂബ് ചാനലും സോഷ്യൽമീഡിയയിലുമൊക്കെ ഉള്ളത് കൊണ്ട് എല്ലാം നിങ്ങളെ അറിയിക്കാനാവുന്നുണ്ട്.
എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ കാണിക്കാനുണ്ട്. ഷൂട്ട് ചെയ്യണമെന്ന് മഷു പറഞ്ഞിരുന്നു. എന്റെ മാനസികാവസ്ഥ അനുസരിച്ച് ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്. കുറച്ച് ലഡുവൊക്കെ വാങ്ങി ഡിക്കിയിൽ വെച്ചിട്ടുണ്ട്. പെട്ടെന്ന് ഡെലിവറി ആയാൽ മധുരപലഹാരങ്ങളൊക്കെ കൊടുക്കണ്ടേ. വീട്ടിൽ പോയി പപ്പയുടെയും മമ്മയുടെയും കാര്യങ്ങളൊക്കെ നോക്കി, മഷൂന് വേണ്ട സാധനങ്ങളൊക്കെ എടുത്താണ് ഇങ്ങോട്ടേക്ക് വന്നത്. മഷൂനെ കാണാതെ വന്ന് കരഞ്ഞ് അവന് പനിയായി. ഇവിടെ അഡ്മിറ്റായത് മുതൽ സൈഗു മഷൂമ്മിയെ കണ്ടിട്ടില്ല. ഞാൻ സൈഗുവിനെ വിളിച്ച് ചോദിച്ചിരുന്നു. മഷൂമ്മിയേയും ബേബിയേയും നാളെ കാണാമെന്നായിരുന്നു ബഷീർ പറഞ്ഞത്. ഇവരുടെ കരച്ചിൽ കണ്ട് എനിക്കെന്തോ പോലെയായിപ്പോയി. അതാലോചിച്ച് ഇങ്ങനെ കരയാതെ എന്ന് പറഞ്ഞ് ബഷീർ മഷുവിനെ ആശ്വസിപ്പിച്ചിരുന്നു.
പ്രഗ്നൻസി ടൈമിൽ ഭാര്യയെ കരയിപ്പിക്കരുത്, കരഞ്ഞാൽ കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് കൂടും. അത് കൂടിയപ്പോൾ കണക്ഷനെല്ലാം ഡിസ്‌കണക്റ്റ് ചെയ്ത് മഷുവിനോട് നടക്കാൻ പറഞ്ഞിരിക്കുകയാണ് നഴ്‌സ്. പിവി ചെയ്യാനായി പോവുകയാണെന്നായിരുന്നു പിന്നീട് അവർ പറഞ്ഞത്. ഞാൻ ലേബർറൂമിലേക്ക് വന്നപ്പോൾ മഷു നല്ല കരച്ചിലാണ്. പെയ്ൻ വന്നതിനായിരുന്നില്ല അത്. സൈഗു വിളിച്ചിട്ടുണ്ടായിരുന്നു. മഷൂനെ കാണണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. ധൈര്യമായിരിക്ക് എന്ന് പറഞ്ഞ് ബഷീർ മഷുവിനെ ആശ്വസിപ്പിച്ചിരുന്നു. ശ്വേത ചേച്ചി മെസ്സേജ് അയച്ചിരുന്നു. നല്ലൊരു ബേബിയെ കിട്ടുമെന്നായിരുന്നു മെസ്സേജ്.
Find out more: