ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. പരാതിക്കാരന്‍ നിസാര്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യം അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുഷാറിനെതിരേയുള്ള കേസ് അജ്മാന്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും ആലുവയിലും എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളും പോഷക സംഘടനകളും ചേർന്ന് സ്വീകരണം നല്‍കും. നെടുമ്പാശ്ശേരിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലാകും സ്വീകരണം നല്‍കുക. വൈകിട്ട് എയർ ഇന്ത്യ വിമാനത്തിൽ തുഷാർ നാട്ടിലെത്തിയശേഷം 7 മണിയോട് കൂടിയാണ് സ്വീകരണം
click and follow Indiaherald WhatsApp channel