ആറടി ഉയരമുള്ള അദ്ദേഹം അഞ്ചടിയായി: പൊന്നിയിൻ സെൽവനിൽ ജയറാം എത്തിയതിനെക്കുറിച്ച് കാർത്തി! ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതു തന്നെ. ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് നടൻ കാർത്തി. നമ്പി എന്ന കഥാപാത്രത്തെക്കുറിച്ച് ബുക്കിൽ പറയുന്നത് തന്നെ അഞ്ചടി ഉയരമുള്ള ചെറിയ ആൾ എന്നാണ്. ഈ കഥാപാത്രത്തിന് വേണ്ടി ആറടി ഉയരമുള്ള ജയറാം സർ എങ്ങനെ അനുയോജ്യനാകും എന്ന സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം തന്നെ അദ്ദേഹം ഞെട്ടിച്ചെന്നാണ് കാർത്തി പറയുന്നത്. പി എസ് രണ്ടാം ഭാഗത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ജയറാമിനെക്കുറിച്ച് സംസാരിച്ചത്. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകം. 





   കഥാപാത്രത്തിന് വേണ്ടി അഭിനയിക്കുക മാത്രമല്ല, അടി മുടി മാറാനും അദ്ദേഹം തയ്യാറായിരുന്നു. ഉയരം തനിക്ക് കൂടുതലാണെന്ന് മനസ്സിലാക്കിയ അദ്ദേഹം കാലുകൾ വളച്ചാണ് സിനിമയിൽ നടക്കുന്നത്. ഷൂട്ടിംഗിൽ മാത്രമല്ല, സെറ്റിൽ പോലും അദ്ദേഹം നിൽക്കുന്നത് അങ്ങനെയാണ്. നമ്പിയുടെ കൈയ്യിലുള്ള സഞ്ചിയും വടിയും എപ്പോഴും അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടാകും. അത് താഴെ വെയ്ക്കാനോ അസിസ്റ്റന്റ്‌സിനെ ഏൽപ്പിക്കാനോ ജയറാം സർ തയ്യാറാവില്ല. അത്രമാത്രം ഡെഡിക്കേഷനോടെയാണ് നമ്പി എന്ന കഥാപാത്രമായി അദ്ദേഹം മാറിയത്. നമ്പി എന്ന കഥാപാത്രത്തിന് വേണ്ടി ജയറാം സർ ആണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ മണി സർനോട് ചോദിച്ചു, ഈ കഥാപാത്രത്തിന് അദ്ദേഹം കറക്ടാകുമോ എന്ന്. പക്ഷേ മണി സാറിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. 






ആദ്യം മുതലേ നമ്പിയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ മനസ്സിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വീണ്ടും വീണ്ടും ഞാൻ ആ കഥാപാത്രത്തിന്റെ ഉയരത്തെക്കുറിച്ചും അപ്യയറൻസിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഷൂട്ട് തുടങ്ങാറായി അടുത്ത ദിവസം ഞാൻ നോക്കുമ്പോൾ ആറടി ഉയരമുള്ള ആള് അഞ്ചടി ഉയരത്തിൽ നിൽക്കുന്നു. രണ്ടാം ഭാഗം ഏപ്രിൽ 28-ന് വിവിധ ഭാഷകളിലായി പുറത്തിറങ്ങും. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. ഒപ്പം ബോളീവുഡ് താരറാണി ഐശ്വര്യ റായിയും ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുകയാണ്.




  കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. പക്ഷേ വീണ്ടും വീണ്ടും ഞാൻ ആ കഥാപാത്രത്തിന്റെ ഉയരത്തെക്കുറിച്ചും അപ്യയറൻസിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഷൂട്ട് തുടങ്ങാറായി അടുത്ത ദിവസം ഞാൻ നോക്കുമ്പോൾ ആറടി ഉയരമുള്ള ആള് അഞ്ചടി ഉയരത്തിൽ നിൽക്കുന്നു. രണ്ടാം ഭാഗം ഏപ്രിൽ 28-ന് വിവിധ ഭാഷകളിലായി പുറത്തിറങ്ങും. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്.

Find out more: