ബഷീറിൽ നിന്നും വഴക്ക് കിട്ടുന്ന കാര്യത്തെക്കുറിച്ച് മഷൂറയും സുഹാനയും! അടുത്തിടെയായിരുന്നു ബഷീറും മഷൂറയും 13ാം വിവാഹ വാർഷികം ആഘോഷിച്ചത്. നെക്ലേസും വളയുമായിരുന്നു ബഷി സുഹാനയ്ക്ക് സമ്മാനിച്ചത്. പ്രണയിച്ച് വിവാഹിതരായ ഞങ്ങൾ ഇപ്പോഴും അതേ ഇഷ്ടം നിലനിർത്തിയാണ് മുന്നേറുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി സന്തോഷകരമായാണ് ജീവിതം മുന്നേറുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ബഷിക്കും സോനുവിനുമൊപ്പമായി ആശുപത്രിയിൽ ചെക്കപ്പിന് പോയതിന്റെ വീഡിയോ പങ്കുവെച്ചാണ് മഷൂറ എത്തിയത്. താൻ സംസാരിക്കുന്നതിനിടയിൽ കയറിയ ഭാര്യമാരെ ബഷീർ ശാസിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. നിരവധി പേരാണ് ഇതേക്കുറിച്ച് കമന്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ബഷീർ ബഷിയും ഭാര്യമാരും.
ഗർഭിണിയായത് മുതലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞാണ് മഷൂറ എത്തുന്നത്. വിശേഷ ദിവസങ്ങളിലാണ് സുഹാന വീഡിയോ പങ്കിടാറുള്ളത്. ബഷീർ സംസാരിക്കുന്നതിനിടയിൽ സുഹാന ഇടയ്ക്ക് കയറിയപ്പോഴായിരുന്നല്ലോ പ്രശ്‌നം. സോനുവിനോട് മാത്രമെന്താണ് ഇങ്ങനെ, അല്ലേൽ അത് കട്ട് ചെയ്ത് കാണിച്ചൂടായിരുന്നോ, ആ പാവത്തിന്റെ മുഖം കണ്ടോ, മഷൂറയോടുള്ള സമീപനമല്ലല്ലോ ആ പാവത്തിനോട് എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ബഷി സംസാരിക്കുമ്പോൾ സുഹാനയും മഷൂറയും ഇടയ്ക്ക് കയറിയിരുന്നു. സോനു എപ്പോഴും അങ്ങനെ ചെയ്യും. മഷൂനും അതേ സ്വഭാവമുണ്ടെന്നായിരുന്നു ബഷീർ പറഞ്ഞത്.
ബഷീർ സംസാരിക്കുന്നതിനിടയിൽ സുഹാന ഇടയ്ക്ക് കയറിയപ്പോഴായിരുന്നല്ലോ പ്രശ്‌നം. സോനുവിനോട് മാത്രമെന്താണ് ഇങ്ങനെ, അല്ലേൽ അത് കട്ട് ചെയ്ത് കാണിച്ചൂടായിരുന്നോ, ആ പാവത്തിന്റെ മുഖം കണ്ടോ, മഷൂറയോടുള്ള സമീപനമല്ലല്ലോ ആ പാവത്തിനോട് എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ബഷി സംസാരിക്കുമ്പോൾ സുഹാനയും മഷൂറയും ഇടയ്ക്ക് കയറിയിരുന്നു. സോനു എപ്പോഴും അങ്ങനെ ചെയ്യും. മഷൂനും അതേ സ്വഭാവമുണ്ടെന്നായിരുന്നു ബഷീർ പറഞ്ഞത്. ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറുന്നത് ശരിയല്ല, അയാളെ മുഴുമിപ്പിക്കാൻ അനുവദിക്കുക. ആര് സംസാരിക്കുകയാണെങ്കിലും ഇടയ്ക്ക് കയറരുതെന്ന് ബേബി എപ്പോഴും നമ്മളെ പഠിപ്പിക്കാറുള്ളതാണ്. അത് ബേസിക് മാന്നറല്ലെന്ന് പറഞ്ഞ് തന്നിരുന്നു എന്നായിരുന്നു മഷൂറ പറഞ്ഞത്.
മക്കളോടും ഇതേ പറയാറുള്ളതാണ്. ഇപ്പോൾ വ്‌ളോഗിലാണെങ്കിൽ നമ്മൾ കുറേ കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കുകയല്ലേ, അതിനിടയിൽ നിങ്ങൾ ഇടപെട്ടപ്പോൾ ടോപ്പിക്ക് തന്നെ മാറിയില്ലേയെന്നായിരുന്നു ബഷീർ ചോദിച്ചത്. എനിക്ക് തന്നെ ടോപ്പിക്ക് മാറിപ്പോവും.ആനിവേഴ്‌സറി ആഘോഷത്തിൽ സുഹാനയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങളും വീഡിയോയുമായി ബഷീർ എത്തിയിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ഞങ്ങൾ 13 പിന്നിട്ടിരിക്കുകയാണ്. അതിന് മുൻപ് കുറച്ച് കാലം ഞങ്ങൾ പ്രണയത്തിലായിരുന്നു. ഞാൻ അങ്ങനെ എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നിട്ടില്ല. അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ.
ഈ രണ്ട് പിള്ളേരെ ഓർത്ത് ക്ഷമിച്ചും സഹിച്ചും നിൽക്കേണ്ട കാര്യം എനിക്കില്ലെന്നായിരുന്നു സുഹാന പറഞ്ഞത്.വീട്ടിലെ ജോലികൾ ചെയ്യുന്നവരെല്ലാം വേലക്കാരിയാണെങ്കിൽ ഞാനും വേലക്കാരിയാണ്. അവരവരുടെ വീടുകളിൽ നമ്മൾ ജോലി ചെയ്താലേ വീട് വൃത്തിയായി കിടക്കുകയുള്ളൂ. ഞാൻ ആർക്കും വേണ്ടിയല്ല ഇവിടെ നിൽക്കുന്നത്. സ്‌നേഹമുള്ളത് കൊണ്ടാണ് നിൽക്കുന്നത്. മഷുവും ബഷിയും പിള്ളേരുമില്ലാതെ എനിക്ക് നിൽക്കാനാവില്ല. പാവം സുഹാന എന്നത് എനിക്ക് കേൾക്കണ്ട. എങ്ങനെയാണോ തുടങ്ങിയത്, അതേപോലെ തന്നെ ഹാപ്പിയാണ് ഞങ്ങൾ എന്നും ഇരുവരും പറഞ്ഞിരുന്നു.
Find out more: